ജിത്തു ശല്യപ്പെടുത്തുന്നതായി വീട്ടുകാരെ  ദിന്‍ഷ അറിയിച്ചിരുന്നു

SEPTEMBER 30, 2026, 12:17 AM

 പത്തനംതിട്ട:  മാരാമണ്‍ റിസോര്‍ട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയത് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് പ്രതി ജിത്തു മൊഴി നൽകിയ വിവരം പുറത്ത് വന്നിരുന്നു.

ജിത്തു തന്നെ ശല്യം ചെയ്യുന്നതായി ദിന്‍ഷ പിതാവിനെ അറിയിച്ചിരുന്നു എന്ന് ബന്ധു വെളിപ്പെടുത്തി. മകള്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതിന് ശേഷം ആണ് പിതാവ് ഇക്കാര്യം തന്നോട് പറഞ്ഞത്. ജിത്തു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്ന വിവരം താന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും പിതൃസഹോദരന്‍ പ്രതികരിച്ചു.

 കൊല്ലപ്പെട്ട ദിന്‍ഷയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും പ്രതിക്കുണ്ടായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് കത്തിയുമായി ജിത്തു റിസോര്‍ട്ടിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.  

vachakam
vachakam
vachakam

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജിത്തു റിസോര്‍ട്ടിലെത്തിയത്. റിസപ്ഷന്‍ ഡ്യൂട്ടിയിലായിരുന്ന ദിന്‍ഷയെ ജിത്തു പുറത്തേക്ക് വിളിക്കുകയും സംസാരിക്കവെ പ്രകോപിതനായി പാന്റിന്റെ പോക്കറ്റില്‍ കരുതിയിരുന്ന ചെറിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. ദിന്‍ഷയുടെ കഴുത്തില്‍ അഞ്ചോളം കുത്തുകളേറ്റിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ദിന്‍ഷ മരിച്ചിരുന്നു.  

 കേസില്‍ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെ ദിന്‍ഷ അവധിക്കായി വീട്ടിലേക്ക് വരാനിരിക്കെയായിരുന്നു ക്രൂര കൊലപാതകം. ദിന്‍ഷയും ജിത്തുവും തമ്മില്‍ മാസങ്ങളായി പരിചയം ഉണ്ടായിരുന്നു. ജിത്തു ജീവനക്കാരനായിരുന്ന ഹോട്ടലിനോട് ചേര്‍ന്നായിരുന്നു ദിന്‍ഷ ഏവിയേഷന്‍ കോഴ്‌സ് പഠിക്കാനെത്തിയത്. ഇതായിരുന്നു പരിചയത്തിന്റെ തുടക്കം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam