സാമ്പത്തിക തട്ടിപ്പുക്കേസ്; അറഫാ ഗോൾഡ് ഉടമയ്ക്ക് ഇഡി നോട്ടീസ് 

SEPTEMBER 29, 2026, 11:30 PM

കൊച്ചി: സാമ്പത്തിക തട്ടിപ്പുക്കേസിൽ അറഫാ ഗോൾഡ് ഉടമയ്ക്ക് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച രാവിലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുൾ ലത്തീഫിന് ഇഡി നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. 

 യൂക്കോ ബാങ്കിൻറെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിൻറെ പരാതിയിലാണ് അന്വേഷണം. 17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്. കൊല്ലത്ത് അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിൻറെ വീട്ടിലും തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടന്നത്.

2022-ൽ ആഭരണ നിർമ്മാണ ആവശ്യങ്ങൾക്കായി യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് കമ്പനി 17.5 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു.

vachakam
vachakam
vachakam

എന്നാൽ പിന്നീട് ഇതിന്റെ ഈടായി നൽകിയ വസ്തുവകകളിൽ തട്ടിപ്പ് കാണിച്ചതായും, ഇതേതുടർന്ന് ബാങ്കിന് ഏകദേശം 19.56 കോടി രൂപയുടെ ബാധ്യത വരുത്തിവെച്ചതായും ഇ.ഡി വ്യക്തമാക്കി. സി.ബി.ഐ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഈ സംഭവത്തിൽ കേസെടുത്തത്.അറഫ ഗോൾഡിന്റെ ഉടമസ്ഥതയിലുള്ള പല ജ്വല്ലറി ഷോപ്പുകളും നിലവിൽ പ്രവർത്തനം നിർത്തിവെച്ച അവസ്ഥയിലാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam