FAA ഗ്രൗണ്ട് സ്റ്റോപ്പിന്റെ പ്രത്യാഘാതം തുടരുന്നു, ഷിക്കാഗോയിൽ 160വിമാനങ്ങൾ റദ്ദാക്കി

NOVEMBER 15, 2026, 2:36 PM

ഷിക്കാഗോ: വെള്ളിയാഴ്ച യു.എസിലാകെ വിമാനങ്ങളുടെ പുറപ്പെടൽ താൽക്കാലികമായി
നിർത്തിവച്ചതിന്റെ പ്രത്യാഘാതം ഞായറാഴ്ചയും തുടർന്നു. നവംബർ 15 ഞായറാഴ്ച
പുലർച്ചെ 5:47 വരെയുള്ള കണക്കുപ്രകാരം ഷിക്കാഗോയിലെ ഒ’ഹെയർ
വിമാനത്താവളത്തിൽ 117 വിമാനങ്ങളും മിഡ്‌വേയിൽ 43 വിമാനങ്ങളും
റദ്ദാക്കിയതായി ABC7 റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്താകെ
1,600-ലധികം വിമാനങ്ങൾ റദ്ദാക്കിയതായും 3,600-ഓളം സർവീസുകൾ വൈകിയതായും
റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അർക്കൻസാസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) കേന്ദ്രത്തിൽ ഒരു
റൗട്ടർ മാറ്റിയതിനു പിന്നാലെ ടെക്‌സസിലെ മറ്റൊരു റൗട്ടറിൽ
പ്രശ്നമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. അവിടെനിന്നുള്ള അമിത ഡാറ്റാ
പ്രവാഹം മറ്റു വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിലെ റൗട്ടറുകളുടെ
പ്രവർത്തനത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ബാധിച്ചു. ഇതേത്തുടർന്ന്
വെള്ളിയാഴ്ച രാജ്യത്തെ മിക്ക വിമാനങ്ങളുടെയും പുറപ്പെടൽ അഞ്ചുമണിക്കൂറോളം
നിർത്തിവച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam