തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് മാതൃകയായി സാറ ഹക്കബി സാൻഡേഴ്‌സ്

NOVEMBER 15, 2026, 8:29 AM

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി സാൻഡേഴ്‌സ്. മറ്റ് റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ പാർട്ടി പരാജയപ്പെട്ടപ്പോഴും, ഡെമോക്രാറ്റിക് എതിരാളി ഫ്രെഡ് ലവിനെതിരെ 15 പോയിന്റിന്റെ (54% - 39%) വൻ ഭൂരിപക്ഷത്തിലാണ് സാൻഡേഴ്‌സ് ആർക്കൻസാസിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് തന്റെ വിജയരഹസ്യമെന്ന് 'ന്യൂയോർക്ക് പോസ്റ്റിന് ' നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

സംസ്ഥാനത്ത് നാല് തവണ നികുതി കുറച്ചതിലൂടെ 1.5 ബില്യൺ ഡോളർ ജനങ്ങളിലേക്ക് തിരികെ എത്തിക്കാനായെന്നും വിദ്യാഭ്യാസം, ആരോഗ്യം, അധ്യാപക ബോണസ്, ശമ്പളത്തോടുകൂടിയ പ്രസവാവധി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണം ചെയ്‌തെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഭിന്നതകളാണ് മറ്റ് സംസ്ഥാനങ്ങളിലെ തോൽവിക്ക് കാരണമായതെന്ന് സാൻഡേഴ്‌സ് വിലയിരുത്തി. ഇറാനെതിരായ ട്രംപിന്റെ സൈനിക നടപടി തിരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും അത് ശരിയായ തീരുമാനമായിരുന്നുവെന്ന് അവർ ന്യായീകരിച്ചു. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരിക്കും പാർട്ടിയുടെ മുൻനിര സ്ഥാനാർത്ഥിയെന്നും, നിലവിൽ ആർക്കൻസാസ് ഗവർണറായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam