ദീപികയുടെ എഡിറ്റോറിയൽ തീരുമാനിക്കുന്നത് കെ സി വേണുഗോപാലാണെന്ന് ഷോൺ ജോർജ്

APRIL 11, 2026, 12:08 AM

കോട്ടയം: ദീപിക പത്രത്തിനെതിരെ പറഞ്ഞ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. 

'ദീപികയ്‌ക്കെതിരെ പറഞ്ഞതിന് എനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സഭയിൽ നിന്ന് തന്നെയാണ്. ദീപിക നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു എന്ന അഭിപ്രായമാണ് എല്ലാവർക്കും. കാരണം സഭയുടെ മുഖപ്രസംഗം എന്ന് പറഞ്ഞ് പിതാക്കന്മാരെ പറ്റിച്ച് ഇതിങ്ങനെ കൊണ്ടുനടക്കുകയാണ്. 

സാന്റാമോണിക്ക ഉൾപ്പെടെയുളള കമ്പനികൾക്ക് ഷെയർ ഉളള സ്ഥാപനമാണ് ദീപികയെന്നും സാന്റാമോണിക്കയുടെ ഉടമയാണ് ദീപികയുടെ വൈസ് ചെയർമാനെന്നും ഷോൺ ജോർജ് പറഞ്ഞു. 15 കോടി രൂപയാണ് ഇവരുടെ ഇൻവെസ്റ്റ്‌മെന്റ്. 3 മണിക്കൂർ സമയം തന്നാൽ മതി 15 കോടി കൊടുത്തേക്കാം. സഭയ്ക്ക് അതിനും മാത്രം ദാരിദ്രമില്ലെന്നേ.

vachakam
vachakam
vachakam

ഇങ്ങനൊരു ഇൻവെസ്റ്ററെ ആവശ്യമില്ല. ദീപിക സഭയുടേതായി മാറണം. ദീപിക എന്ന പത്രത്തിനകത്ത് കയറിയിരിക്കുന്ന പുഴുക്കുത്തുകൾക്ക് സ്ഥാപിത രാഷ്ട്രീയ താൽപ്പര്യമുണ്ട്. അവർ കോൺഗ്രസിന് വേണ്ടി കുഴലൂത്ത് നടത്തുന്നു.

പി സി ജോർജ്ജ് മെത്രാന്മാർക്കെതിരെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. സഭയും ദീപികയുമായി ഒരു ബന്ധമില്ല. കഴിഞ്ഞ ആറുമാസമായി ദീപികയ്ക്ക് രേവന്ത് റെഡ്ഡിയുടെ പരസ്യം നിരന്തരമുണ്ട്. ദീപികയുടെ എഡിറ്റോറിയൽ പോളിസിയെ കോൺഗ്രസ് ഹൈജാക്ക് ചെയ്തിട്ടുണ്ട്,' ഷോൺ ജോർജ് പറഞ്ഞു.

കഴിഞ്ഞ ആറുമാസത്തിനിടെ കർണാടക, തെലങ്കാന, ഹിമാചൽ എന്നീ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പിന്റെ മുഴുവൻ പരസ്യങ്ങളും കെ സി വേണുഗോപാൽ കൊണ്ട് ദീപികയ്ക്ക് കൊടുത്തിട്ടുണ്ടെന്നും കെ സി വേണുഗോപാലാണ് ദീപികയുടെ എഡിറ്റോറിയൽ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam