കോവളത്ത് പത്താം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: മെഡിക്കല്‍ സ്റ്റോര്‍ ഉടമയും ജിം ട്രെയിനറും അറസ്റ്റില്‍

NOVEMBER 5, 2026, 7:59 PM

തിരുവനന്തപുരം: കോവളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അടക്കം രണ്ടുപേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പുങ്കുളം സ്വദേശിയും മെഡിക്കല്‍ സ്റ്റോര്‍ ഉടമയുമായ അനൂപ് (39), പെറ്റ് ഷോപ്പ് നടത്തുകയും ജിം ട്രെയിനറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പള്ളിച്ചല്‍ സ്വദേശി റോയ് (27) എന്നിവരാണ് പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി സ്പാകളില്‍ കൂട്ടപീഡനത്തിനിരയായതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് പ്രദേശത്ത് വീണ്ടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളില്‍ തുടര്‍ച്ചയായി അവധിയെടുത്തിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

കഴിഞ്ഞ ഏപ്രിലില്‍ മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ് ഗേള്‍ പരിശീലനത്തിനെത്തിയപ്പോഴാണ് അനൂപ് പെണ്‍കുട്ടിയെ സ്ഥാപനത്തിനുള്ളില്‍ വെച്ച് അതിക്രമത്തിന് ഇരയാക്കിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട റോയ്, കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. കോവളം, തിരുവല്ലം, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലായി നാലുപേര്‍ അതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. സംഭവത്തില്‍ തിരുവല്ലം, ഫോര്‍ട്ട് സ്റ്റേഷന്‍ പരിധികളിലെ കേസുകളില്‍ കോവളം പോലീസ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് കൈമാറി. നിലവില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam