ദില്ലി: സിജെപി അംഗത്തെ റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ മർദിച്ചെന്ന ആരോപണവുമായി അഭിജീത് ദീപ്കെ.
മാധ്യമപ്രവർത്തകർ എന്ന വ്യാജേനെ ഗുണ്ടകൾ റിപ്പബ്ലിക് ടിവി എത്തിക്കുന്നുവെന്നും ഇതാണ് അവരുടെ നിലവാരമെന്നും ദീപ്കെ ആരോപിച്ചു. കൈമുട്ട് കൊണ്ട് വനിതാ അംഗത്തെ ഇടിച്ചെന്നും മർദിച്ചെന്നുമാണ് ആരോപണം.
കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത 'തിരംഗ മാർച്ച്' നടക്കാനിരിക്കെയാണ് ആരോപണം. വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം തുടരുന്നത്.
തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണമുണ്ടെന്നും ദില്ലി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും അഭിജീത് ദീപ്കെ ആരോപിച്ചു.
നരേന്ദ്ര മോദിയുടെ റാലിയിൽ ത്രിവർണ്ണ പതാക വീശിയാൽ ആ റാലി റദ്ദാക്കുമോ എന്ന് ചോദിച്ച അഭിജീത് ദീപ്കെ, ദേശീയ പതാക വീശുന്നത് തടയുന്ന ഡൽഹി പൊലീസ് നിലപാടിനെ ശക്തമായി വിമർശിച്ചു. ദേശീയ പതാക ഉയർത്തുന്നവരെയും വഹിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, സർക്കാരിന്റെ ഇത്തരം നീക്കങ്ങളെ രൂക്ഷമായി അപലപിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
