കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലുകളിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി.
തുടർന്നു വായിക്കുക
പ്രഭാതം ഇനിയും പൂർണമായി തെളിഞ്ഞിരുന്നില്ല. ആ ദ്വീപിലാകെ മങ്ങിയ നീലപ്രകാശം. ദ്വീപിന്റെ ഒരു തുരുത്തിൽ നിന്നും ഒരു വള്ളം പതുക്കെ കടലിലേക്കു നീങ്ങുകയാണ്. അതിൽ റോബിൻസ്. അവന്റെ കൂടെ അലൂമ തിരഞ്ഞെടുത്ത നാല് പേർ. അതിൽ മൂന്നു പേർ ചെറുപ്പക്കാർ. നാലാമൻ പ്രായം ചെന്ന കടലിനെ നന്നായി അറിയുവുന്ന മൂപ്പൻ. വള്ളത്തിന്റെ അടിയിൽ കെട്ടിയിട്ട ചാക്കുകൾ. വള്ളത്തിനുള്ളിൽ ഉണക്കമത്സ്യം... ചില വിശേഷപ്പെട്ട ഔഷധസസ്യങ്ങൾ...
കയ്യാൽ നിർമ്മിച്ച കരകൗശല വസ്തുക്കൾ.
'ഇത്തരം സാധന സാമഗ്രികൾ വിറ്റാണ് നാം പൊതു ആവശ്യത്തിനുവേണ്ടുന്നതെല്ലാം മാർക്കറ്റിൽ നിന്നും വാങ്ങുക. പണം അവിടെ നിന്നും കൊണ്ടുവരാറില്ല. ഒരുതരം ബാർട്ടർ സിസ്റ്റം. ഇന്ന് റോബിൻസിന് ആവശ്യമുള്ളതെല്ലാം വാങ്ങിയിട്ടു വന്നാൽ മതി.'
അലൂമ പറഞ്ഞത് അവൻ ഓർത്തു. വള്ളം ദ്വീപിൽ നിന്ന് അകന്നു. കര പതുക്കെ അപ്രത്യക്ഷമായി. അയാൾ മുന്നോട്ട് നോക്കി. അവിടെ മറ്റൊരു ലോകം. മൊംബാസ..!
മധ്യാഹ്നത്തോടെ വള്ളം ഒരു വലിയ തുറമുഖത്തിന്റെ അതിരിലേക്ക് കടന്നു. ആകെ ശബ്ദമയം. കപ്പലുകളുടെ ഹോർണുകൾ. ക്രെയിനുകളുടെ കരച്ചിൽ. വ്യാപാരികളുടെ വിളികൾ.
റോബിൻസ് ഒന്നാഴത്തിൽ ശ്വാസം വിട്ടു. 'മൊംബാസ..!'
അയാൾ മന്ദമായി പറഞ്ഞു. വല്ലാത്തൊരു അപരിചിതത്വം. ഇപ്പോൾ അവൻ വ്യത്യസ്തനായിരുന്നു. വള്ളത്തിൽ നിന്നിറങ്ങുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു കാര്യം പെട്ടു. ഒരു കപ്പൽ. അതിന്റെ പുറത്ത് ഒരു അടയാളം. അതേ ചിഹ്നം... അവൻ കണ്ടിരുന്നു ആ രാത്രിയിൽ... കടലിൽ...
അപ്പോഴേക്കും മറ്റു നാലുപേർ ചേർന്ന് വള്ളത്തിലെ സാധന സാമഗ്രികൾ പതിവുസ്ഥലത്ത് വിറ്റിരുന്നു.
എന്നാൽ പതിവിന് വിപരീതമായി അവർ രൊക്കം പണം വാങ്ങി. അത് റോബിൻസിനെ ഏൽപ്പിച്ചു. അയാൾ ഉടൻതന്നെ ഒരു ടെലികമ്മ്യൂണിക്കേഷൻ ഓഫീസിലേക്കു കയറിപ്പോയി. അവിടെ ആദ്യം കണ്ട ഫോണിൽ റോബിൻസ് നമ്പർ ഡയൽ ചെയ്തു. അങ്ങ് ദൂരെ ന്യൂയോർക്കിൽ... ദി വേൾഡ് ടൈംസിന്റെ ഓഫീസിൽ ലൈൻ കണക്റ്റായി.
''ഹലോ... ഇത് റോബിൻസ്...''
അവൻ പറഞ്ഞു. ഒരു നിമിഷം നിശ്ശബ്ദം.
പിന്നെ റെസപ്ഷനിസ്റ്റിന്റെ ആശ്ചര്യവും ആവേശവും ചേർന്ന ശബ്ദം.
''ഹോ...റോബിൻസ്... ! സാർ നിങ്ങൾ.., നിങ്ങൾ അയ്യോ ജീവിച്ചിരിക്കുന്നു. സന്തോഷം.''
''എനിക്കും അതിയായ സന്തോഷം തന്നെ..!''
''ഇപ്പോ എവിടെ നിന്നാണ്.''
''അതൊക്കെ പറയാം, ഫോൺ ജോർജ് ലൂക്കാ സാറിന് കൊടുക്ക്.'' ചില സെക്കൻഡുകൾ... ലൈൻ വീണ്ടും ക്ലിക്ക് ചെയ്തു.
''ഇത് എഡിറ്ററാണ് സംസാരിക്കുന്നത്.''
ആകാക്ഷയോടെയുള്ള ശബ്ദം പക്ഷേ അതിന്റെ അടിയിൽ ഒരു അതിശയവും.
റോബിൻസ് പറഞ്ഞു: ''ഞാനോരു ദ്വീപിൽ അകപ്പെട്ടു. അവിടെയുള്ളവർ എന്നെ രക്ഷിച്ചു.''
''ഹോ... അതിശയം. നിന്നെ തിരയാൻ ഇനി ഇടമില്ല.' ജോർജ് ലൂക്കാസ് പറഞ്ഞു. ഇപ്പോൾ നീ ഏതു ബ്യൂറോയുടെ പരിതിയിലാണെന്നു വേഗം പറയു. 'മൊംബാസ ബ്യൂറോ. സാർ. ഒരു കാര്യം. ഞാൻ ജീവിച്ചിരിക്കുന്നു എന്ന് പുറംലോകം ഇപ്പോൾ അറിയരുത്. എനിക്ക് ആ ദ്വീപിൽ കുറച്ചു ജോലി കൂടി ബാക്കിയുണ്ട്.' റോബിൻസ് പറഞ്ഞു.
മറ്റുവശത്ത് എഡിറ്ററുടെ ആശ്വാസകരമായ നെടുവീർപ്പ്.
''ഞാൻ പറഞ്ഞുവല്ലോ ഒരു ദ്വീപിൽ എത്തിയകാര്യം..! അവിടെ ഒരു സമൂഹം... പുറം ലോകം അറിയാതെ ജീവിക്കുന്നു. അവരുടെ ജീവിത കഥ നമുക്ക് പുറത്തു കൊണ്ടുവരണം.' ഒരു നിമിഷം അവൻ നിർത്തി.''
''ഇപ്പോൾ തന്നെ മൊംബാസ ബ്യൂറോയെ ഞാൻ അലർട്ട് ചെയ്യുന്നുണ്ട്. ഫോൺ നമ്പറും തരാം.'' എഡിറ്റർ വലിയ ആവേശത്തിലാണത് പറഞ്ഞത്.
ഏതാണ്ട് അര മണിക്കൂറിനുള്ളിൽ ന്യൂസ് ബ്യൂറോയിൽ നിന്നും രണ്ടുപേർ ഒരു ജീപ്പിൽ എത്തി. ഒരു മൊബൈൽ ഫോൺ ഉൾപ്പടെ റോബിൻസിനു വേണ്ടതെല്ലാം രണ്ടു വലിയ കിറ്റുകളിലായി അവർ കൊണ്ടുവന്നിരുന്നു.
ഒപ്പം ഒരു സൂട്ട്‌കേയിസും. അത്യാവശ്യം പർച്ചേഴ്‌സിനു ശേഷം അവർ അഞ്ചു പേരും ആ വള്ളത്തിൽ തന്നെ ദ്വീപിലേക്കു തിരിച്ചുപോയി. റോബിൻസ് ദ്വീപിന്റെ തീരത്തേക്ക് വീണ്ടും കാലുകുത്തുമ്പോൾ, കടലിന്റെ ഉപ്പുമണം പോലും അവനെ തിരിച്ചറിഞ്ഞതുപോലെ തോന്നി. ഈ മണൽപ്പരപ്പിൽ നിന്നാണ് അവന് പുനർജന്മം കിട്ടിയത്.
ന്യൂസ് ബ്യൂറോയിൽ നിന്ന് നൽകിയ കിറ്റ് അവൻ പതുക്കെ തുറന്നു. അകത്ത് സൂക്ഷിച്ചിരുന്ന ദി വേൾഡ് ടൈംസ് പത്രത്തിന്റെ പഴയ കോപ്പികൾ. ആദ്യത്തെ കോപ്പി തുറന്നപ്പോൾ തന്നെ, എംവി ഓഷ്യൻ മെറിഡിയൻ കപ്പലിലെ ക്യാപ്റ്റൻ വ്‌ളാഡിമിർ ഡ്രാഗുണിന്റെ ചിത്രം കണ്ണിൽ പെട്ടു.
''അന്താരാഷ്ട്ര കോടതി ക്യാപ്റ്റനെ ശിക്ഷിച്ചു''. അവന്റെ കണ്ണുകൾ അടുത്ത തലക്കെട്ടിലേക്കു നീങ്ങി.
''ചരക്കുകപ്പലിലെ സെക്കന്റ് ഓഫീസർ ബേസിൽ മാത്യു മാപ്പ് സാക്ഷിയായി, അവൻ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന സത്യങ്ങൾ''
റോബിൻസിന്റെ കൈകൾ അല്പം വിറച്ചു. അടുത്ത കോപ്പിയിൽ
''റോബിൻസിനെ തേടി 10 ദിവസം നീണ്ട നാവികസേനയുടെ തിരച്ചിൽ ജീവനോടെ കണ്ടെത്താനായില്ല''
ഒരു നിമിഷം അവൻ കണ്ണടച്ചു.
''ജീവനോടെ കണ്ടെത്താനായില്ല...'' ലോകം തന്നെ മരിച്ചവനായി കരുതിയിരുന്നു..! അവൻ വീണ്ടും വായിച്ചു. ഓരോ വരിയിലും, തന്റെ പേരിനോടുള്ള പത്രത്തിന്റെ അത്യന്തം അടുപ്പം അവൻ അനുഭവിച്ചു.
അവന്റെ അഭാവം വെറും വാർത്തയല്ലായിരുന്നു അത് ഒരു പോരാട്ടമായിരുന്നു. അവനെ കണ്ടെത്താൻ അവർ പൊരുതിയിരുന്നു.
''താൻ... ഇത്ര പ്രധാനപ്പെട്ടവനാണോ?'' അയാൾ സ്വയം ചോദിച്ചു. കടലിന്റെ തിരമാലകൾ പിന്നിൽ പാഞ്ഞെത്തി, അവൻ മുന്നോട്ട് നടന്നു. അവിടെ കാത്തുനിന്ന കണ്ണുകൾ.
''റോബിൻ...'' അത് അലൂമ ആയിരുന്നു.
ഒരുനിമിഷം... രണ്ടുപേരും നിശ്ശബ്ദമായി നിന്നു. അവർക്കിടയിൽ വാക്കുകൾ ആവശ്യമില്ലായിരുന്നു. അലൂമ പതുക്കെ അവന്റെ അടുത്തേക്ക് നടന്നു.
അവളുടെ കണ്ണുകളിൽ കണ്ണീരും... ചിരിയും ഒരുമിച്ച്. അവൻ കൈയിൽ ഉണ്ടായിരുന്ന കിറ്റ് അവളുടെ കൈകളിലേക്ക് നീട്ടി. അലൂമ അത്ഭുതത്തോടെ കിറ്റ് തുറന്നു. അകത്ത് കൃത്യമായി മടക്കി വെച്ചിരുന്ന പത്രക്കോപ്പികൾ.
അവൾ ഒരു പത്രം എടുത്തു നിവർത്തി. വർഷങ്ങൾക്കു ശേഷം... അവളുടെ വിരലുകൾ പേപ്പറിന്റെ മേൽ സ്പർശിച്ചു. അവൾ കണ്ണുകൾ അടച്ചു. പത്രത്തിന്റെ മണം ആഴത്തിൽ ശ്വസിച്ചു.
''ഇതിന്റെ മണം... ലോകത്തിന്റെ ശബ്ദം പോലെ...'
അവൾ ചിരിച്ചു. ദ്വീപിൽ കാലം നിൽക്കുമ്പോൾ, പത്രം മാത്രമാണ് ലോകം മുന്നോട്ട് പോയെന്നു പറയുന്നത്. അവൾ പതുക്കെ ആദ്യ പേജ് തുറന്നു.
''ക്യാപ്റ്റനെ അന്താരാഷ്ട്ര കോടതി ശിക്ഷിച്ചു...'' അവൾ വായിച്ചു.
അവളുടെ കണ്ണുകൾ വേഗത്തിൽ അടുത്ത വരിയിലേക്ക് ''ബേസിൽ മാത്യു മാപ്പ് സാക്ഷിയായി...''
അലൂമ റോബിൻസിനെ നോക്കി. അവൾ അടുത്ത വാർത്തയിലേക്ക് തിരിഞ്ഞു. അവളുടെ ശബ്ദം നിശ്ചലമായി.
''അവർ നിന്നെ മരിച്ചതായി കരുതിയിരുന്നോ...''
''അതെ,'' റോബിൻസ് പതുക്കെ പറഞ്ഞു, ''പക്ഷേ... ഞാൻ ഇവിടെ ജീവിച്ചുകൊണ്ടിരുന്നു.'' അലൂമ പത്രം അടച്ചു. ഒരു നിമിഷം അവൾ മിണ്ടാതിരുന്നു. പിന്നീട് അവൾ ആ പത്രം നെഞ്ചോട് ചേർത്തു.
''നീ മാത്രമല്ല ജീവിച്ചത്. റോബിൻ... നിന്റെ സത്യം കൂടിയും ജീവിച്ചു.''
കാറ്റ് വീണ്ടും വീശി. പത്രത്തിന്റെ പേജുകൾ അല്പം തിളങ്ങി. ദ്വീപിൽ നിന്നിരുന്ന രണ്ടു മനുഷ്യർക്കും,
ലോകം വീണ്ടും തുറക്കുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നു. ഒട്ടേറെ കാര്യങ്ങൾ റോബിൻസിനോട് ചോദിച്ചറിയണമെന്ന് അലൂമയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഏറെ യാത്ര ചെയ്തു വന്നതിനാൽ അവൻ ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കട്ട എന്നവർ കരുതി.
''നാളെ...'' അലൂമ പതുക്കെ പറഞ്ഞു, ''നമുക്ക് എല്ലാം സംസാരിക്കാം.'' റോബിൻസ് അലൂമയെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു കുട്ടിത്തം നിറഞ്ഞ ആകാംക്ഷ. അവൻ ചിരിച്ചു.
''എങ്ങിനെയാണ് ഞാൻ ജന്മാനാടായ കേരളം വിട്ടു എന്നറിയണമല്ലേ..?
തീർച്ച, നാള പറയാം' റോബിൻസ് പറഞ്ഞു.
പിറ്റേന്ന് പ്രഭാതം
ദ്വീപ് തികച്ചും പുതുമയോടെയാണ് ഉണർന്നതെന്നു അലൂമയ്ക്കു തോന്നി. കാറ്റിൽ തണുപ്പ് അരിച്ചിറങ്ങി. മരങ്ങളിലൂടെ കടന്നുവരുന്ന വെളിച്ചം നിലത്തൊരു സ്വർണപ്പാടം പോലെ വീണു.
അലൂമ ഇതിനകം എഴുന്നേറ്റ് ഒരുക്കം തുടങ്ങി കഴിഞ്ഞിരുന്നു. ദ്വീപിന്റെ നടുവിലുള്ള ചെറിയ തുറസ്സായ സ്ഥലത്ത് വന്നിരുന്നു. അപ്പോഴേക്കും ചില സ്ത്രീകൾ വന്ന് കുറച്ച് അകലെയായി, ചെറുതരം വിറകുകൾ കൊണ്ട് തീ കത്തിച്ചു.
അതിൽ എന്തോചില തരികൾ വിതറി. അതിന്റെ പുകയിൽ സുഗന്ധം മൃദുവായി ഉയർന്നു, ഒരു പഴയ ഓർമ്മ വിളിച്ചു വരുത്തുന്നതു പോലെ..!
റോബിൻസ് അടുത്തെത്തി. അവൻ അത്ഭുതത്തോടെ ചുറ്റും നോക്കി.
''ഇത് എന്താണ്?'' അവൻ ചോദിച്ചു. അലൂമ ചിരിച്ചു.
''ഇന്ന് നീ എന്നോട് കഥ പറയണം.''
അവൾ കല്ലിൽ ഇരുന്നു. റോബിൻസ് പതുക്കെ ഇരുന്നു. അവൻ ചുറ്റും നോക്കി
ദ്വീപ്...കടൽ...കാറ്റ്..! ഇവ എല്ലാം ഒരുമിച്ച് അവനെ തന്റെ കഴിഞ്ഞ കാലത്തിലേക്ക് നയിക്കുന്നപോലെ.
''ഞാൻ...'' അവൻ തുടങ്ങാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ ഒന്നു കുടുങ്ങി. അലൂമ ശ്രദ്ധയോടെയിരുന്നു.
ഒരു നീണ്ട ശ്വാസം എടുത്തു വിട്ട് റോബിൻസ് കണ്ണുകൾ അടച്ചു.
''എന്റെ നാട്ടിൽ നിന്നുമുള്ള യാത്രയുടെ ആദ്യ ചിത്രം...''
അവൻ പറഞ്ഞു, ആ ദ്വീപ് ആകെത്തന്നെ അക്കഥ കേൾക്കാൻ തയ്യാറായതുപോലെ..!
റോബിൻസിന്റെ മുഖത്ത് കടൽക്കാറ്റ് വന്നുതട്ടിയപ്പോൾ ഓർമ്മകളുടെ സുഗന്ധം പരന്നൊഴുകുന്നതായി അയാൾക്കു തോന്നി. പഴയകാലം തെളിഞ്ഞുവന്നു. അവൻ മന്ദമായി തുടങ്ങി.
''ഒരു നാട്ടിൻപുറത്തെ പാടശേഖരം...വൈകുന്നേരം...
എന്റെ കൂടെ ബീനയുടെ സഹോദരൻ ബിനോയിയുമുണ്ട്.'
''ഞങ്ങൾ നടന്നു...'' ദൂരെയായി കടബ്രയാർ ചിത്രപ്പുഴയിലേക്ക് മന്ദമായി ഒഴുകുന്നു. റോബിൻസും ബിനോയിയും പാടത്തിന്റെ അരികിലൂടെ നടന്നു. ചെറു കുളത്തിലേക്ക് ഒരു കല്ല് എറിഞ്ഞുകൊണ്ട് ഉത്സാഹത്തോടെ നടക്കുകയാണ് ബിനോയി. റോബിൻസ് ചിരിച്ചു. പക്ഷേ അവന്റെ കണ്ണുകൾ ചുറ്റും തിരിഞ്ഞുകൊണ്ടിരുന്നു.
അപ്പോൾ പാടത്തിന്റെ നടുവിലൂടെ ഒത്ത നീളവും വണ്ണവുമുള്ള ഒരു കരിവീട്ടിയിൽ കടഞ്ഞെടുത്തതു മാതിരിയുള്ള മനുഷ്യൻ എന്തോ ശ്രദ്ധിച്ചുകൊണ്ട് നടക്കുന്നു.
''അത്... കണ്ടോ?'' ബിനോയ് ചുണ്ടു ചുരുട്ടി കണ്ണുകൊണ്ട് ആഗ്യം കാണിച്ചു ചോദിച്ചു.
ആറ് അടിയ്ക്ക് മുകളിലുള്ള ഒരു കറുത്തുകൊഴുത്ത മനുഷ്യൻ. മണ്ണ് ചിതറിച്ചുകൊണ്ട് അയാൾ പൊടുന്നനെ ഓടുകയായി. ഏറെ ശ്രമത്തിനുശേഷം താഴേക്ക് കുനിഞ്ഞു എന്തോ ഒന്നിനെ പിടിച്ചു വേഗത്തിൽ ഒരു ചാക്കിനുള്ളിലേക്ക് തള്ളിക്കയറ്റി..!
ഒരു നിമിഷം... ഒരു ജീവൻ പൊരുതുന്നതുപോലെ. പിന്നെ നിശ്ശബ്ദം. റോബിൻസിന്റെ ഹൃദയമിടിച്ചു.
''അവൻ എന്താണ് പിടിച്ചത്...?'' ബിനോയിയുടെ ശബ്ദം വിറച്ചു.
''അത്... അയാളാണ്...'' അവൻ ചുണ്ടിനുള്ളിൽ പറഞ്ഞു
''മന്ത്രവാദി...'' റോബിൻസ് തിരിഞ്ഞു നോക്കി. ''എന്ത്...?''
''ചുട്ടകോഴിയെ പറപ്പിക്കുന്നവൻ...'' ബിനോയ് പറഞ്ഞു ''ഇവിടെ എല്ലാവരും അങ്ങനെ പറയുന്നുണ്ട്.''
കാറ്റ് ഒരുനിമിഷം നിശ്ശബ്ദമായി. റോബിൻസിന്റെ മനസ്സിൽ ഒരു ഓർമ്മ പൊട്ടിത്തെറിച്ചു
ജയിംസ് അച്ചൻ... പഴയ ഒരു മാസിക...രാത്രിയിൽ വിളക്കിന്റെ വെളിച്ചത്തിൽ വായിച്ച കഥ.
ഇലസ്‌ട്രേറ്റഡ് വീക്കിലി'. അതിൽ പറഞ്ഞിരുന്ന ഒരാൾ.
ചുട്ട കോഴിയെ പോലും ''ജീവിപ്പിച്ചു'' പറപ്പിക്കുന്നൊരു മന്ത്രവാദി.
അവൻ പതുക്കെ ശ്വാസം വിട്ടു. ''അത് വെറും കഥയല്ലേ...''
റോബിൻസ് പറഞ്ഞു. പക്ഷേ അവന്റെ ശബ്ദത്തിൽ ആത്മവിശ്വാസമില്ലായിരുന്നു. ബിനോയ് അവന്റെ നേരെ നോക്കി. അത് ഇവിടെ തന്നെയാണെന്ന്...അവന്റെ ഓർമ്മ മന്ത്രിക്കുന്നു. റോബിൻസ് വീണ്ടും ആ മനുഷ്യനെ നോക്കി. അയാൾ അപ്പോൾ പാടം കടന്ന് കടബ്രയാറിന്റെ അരികിലേക്ക് നീങ്ങുകയാണ്.
ചാക്ക് അവന്റെ തോളിനു മുകളിൽ. അത് അകത്ത്.. ഒന്നുകൂടി ചലിച്ചതുപോലെ..! ഒരു നിമിഷം റോബിൻസ് തീരുമാനം എടുത്തു.
''നമുക്ക് പോകാം.'' ബിനോയ് ചോദിച്ചു. ''എവിടെ?''
''അവന്റെ പിന്നാലെ.'' ബിനോയ് ഞെട്ടി.
''അയാൾ.. അപകടകാരിയാണ്...'' റോബിൻസ് ചിരിച്ചു.
പക്ഷേ അത് ഒരു പയ്യന്റെ ചിരിയല്ല.
കാറ്റ് വീണ്ടും വീശി. ഇലകൾ ശബ്ദിച്ചു. ഇരുവരും താഴ്ന്നുനിന്ന്. നിഴലുകൾക്കിടയിലൂടെ നീങ്ങി. മുന്നിൽ കടബ്രയാറിന്റെ കര. കാട് തുടങ്ങുന്ന ഇരുണ്ട അരികുകൾ. ആ മനുഷ്യൻ അവിടെ നിന്നും വേഗത്തിൽ നീങ്ങുകയാണ്.
ഒരു നിമിഷം, അവൻ തിരിഞ്ഞുനോക്കിയതുപോലെ തോന്നി. ഇരുവരും നിശ്ശബ്ദമായി അവന്റെ പിന്നാലെ നീങ്ങി. അവർക്കറിയില്ല ആ ചാക്കിനുള്ളിൽ എന്താണ് എന്ന്..!
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിൽ 166 ബില്യൺ ഡോളർ കുടുങ്ങിക്കിടക്കുന്നു; താരിഫ് റീഫണ്ടിനായി കമ്പനികളുടെ നീണ്ട കാത്തിരിപ്പ്
ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു
ആഗോള ഹൃദയശസ്ത്രക്രിയ രംഗത്തെ പ്രതിഭ ഡോ. സുഹൈർ അൽഹലീസിനു അമേരിക്കൻ കോളേജ് ഓഫ്
നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; 'ജസ്റ്റിസ് ഡെമോക്രാറ്റ്സി'ന്റെ പിന്തുണ