കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപ്പെടാൻ ചിലർ കപ്പലുകളിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. തുടർന്നു വായിക്കുക
പ്രഭാതം ദ്വീപിന്റെ പൂമുഖത്തേക്ക് നിശ്ശബ്ദമായി ഇറങ്ങി വരികയായിരുന്നു. കടലിന്റെ മീതെ വിരിഞ്ഞ മഞ്ഞു പാളികൾക്ക് മുകളിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ പതിഞ്ഞപ്പോൾ, അത് സ്വർണ്ണപ്പൊടിയാൽ തേച്ച് പിടിപ്പിച്ചതുപോലെ തിളങ്ങിക്കിടന്നു. തിരമാലകൾ, രാത്രിയുടെ രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച പോലെ, ശാന്തമായൊരു ലയത്തിൽ കരയോട് സംസാരിക്കുകയായിരുന്നു.
റോബിൻസ് കണ്ണുതുറന്നപ്പോൾ, ആദ്യം കേട്ടത് പക്ഷികളുടെ ശബ്ദമല്ല അത് മനുഷ്യരുടെ ശബ്ദമായിരുന്നു. ഒരിക്കൽ വന്യമായും ഭയപ്പെടുത്തുന്നതുമായിരുന്ന ഈ ദ്വീപിലെ ജനങ്ങൾ, ഇപ്പോൾ ഒരു വ്യത്യസ്തമായ ശാന്തതയിൽ ഉണരുന്നതായി അയാൾ ശ്രദ്ധിച്ചു. അവർ തമ്മിൽ വിളിച്ചുപറയുന്ന സ്വരങ്ങളിൽ ഒരു സൗമ്യത ഉണ്ടായിരുന്നു. അത് ഒരു പുതിയ ഭാഷയാണോ, അല്ലെങ്കിൽ പഴയ ജീവിതത്തിൽ പിറന്ന പുതിയ അർത്ഥങ്ങളോ? എന്ന് അയാൾക്ക് തോന്നി.
അയാൾ പതുക്കെ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോൾ, പ്രഭാതത്തിന്റെ പ്രകാശത്തിൽ തെളിഞ്ഞുനിന്നത് ഒരു പുതിയ ദ്വീപായിരുന്നു. ഒരിക്കൽ ചിതറിക്കിടന്നിരുന്ന കുടിലുകൾക്ക് പകരം, ഇപ്പോൾ വരിവരിയായി ഉയർന്ന് നിൽക്കുന്ന വാസസ്ഥലങ്ങൾ അയാളുടെ ശ്രദ്ധ പിടിച്ചുപറ്റി. ചില്ലകളാലും ഇലകളാലും തീർത്ത ലളിതമായ നിർമ്മിതികളായിരുന്നെങ്കിലും, അവയ്ക്ക് ഒരു ക്രമമുണ്ടായിരുന്നു... ഒരു ചിന്തയുടെ അടയാളം, ഒരു പഠനത്തിന്റെ ഫലം.
പ്രഭാതത്തിന്റെ മൃദുവായ വെളിച്ചം ആ കുടിലുകളുടെ മേൽ വീണപ്പോൾ, അവ ഓരോന്നും ഒരു പുതിയ കഥ പറയുന്നതുപോലെ തോന്നി. വീടുകളുടെ മുന്നിൽ നല്ല വൃത്തിയുള്ള പറമ്പുകൾ, ഒരു വശത്ത് കൂട്ടിയിട്ട ഉണക്കമരച്ചില്ലകൾ, ചില ഇടങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന പാത്രങ്ങൾ ഇവയെല്ലാം ചേർന്ന് പുതിയൊരു ജീവിതത്തിന്റെ അടയാളങ്ങൾ വരച്ചിരിക്കുന്നു. ഒരിക്കൽ ഭീതിയുടെ നിറം പൂശിയിരുന്ന ഈ ഭൂമി, ഇപ്പോൾ കരുണയുടെ നിറത്തിൽ മുങ്ങിയിരുന്നു.
എലീന എന്ന അലൂമ, ഈ പ്രഭാതത്തിൽ എങ്ങും നിറഞ്ഞിരുന്നു. അവരെ അയാൾ കാണുന്നില്ലെങ്കിലും, അവരുടെ സാന്നിധ്യം ഓരോ ചെറു കാര്യങ്ങളിലും തെളിഞ്ഞുനിന്നു. കുട്ടികൾ തമ്മിൽ പങ്കിടുന്ന ഭക്ഷണം, മുതിർന്നവർ കൈമാറുന്ന പരിചരണം, വീടുകളുടെ മുന്നിൽ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്ന കൂട്ടങ്ങൾ ഇതെല്ലാം അവൾ തീർത്ത പുതിയ ലോകത്തിന്റെ അടയാളങ്ങളായിരുന്നു.
ഒരു കുടിലിന്റെ മുന്നിൽ, ഒരു ബാലൻ മറ്റൊരാളുടെ കൈ പിടിച്ച് എന്തോ പഠിപ്പിക്കുന്നതുപോലെ റോബിൻസൻ കണ്ടു. അത് ഒരു ചെറിയ ദൃശ്യമാത്രമായിരുന്നെങ്കിലും, അതിന്റെ അർത്ഥം അയാളെ ആഴത്തിൽ സ്പർശിച്ചു ഈ ദ്വീപ് ഇനി വെറും ജീവൻ രക്ഷിക്കാനുള്ള സ്ഥലം മാത്രമല്ല, ജീവിതം പഠിക്കുന്ന ഇടമാണ്.
കടലിലേക്ക് നോക്കിയപ്പോൾ, റോബിൻസന്റെ മനസ്സിൽ ഒരു ചോദ്യമുയർന്നു:
''ഞാൻ മരണത്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ട് എത്തിയ അതേ, ദ്വീപാണോ? ഇത് ഒരു ദ്വീപ് മാത്രമല്ല, ഒരു സ്ത്രീയുടെ മനസ്സിൽ പിറന്ന ഒരു പുതിയ ലോകമാണ്.''
സൂര്യൻ പൂർണ്ണമായി ഉയർന്നപ്പോൾ, പ്രകാശം ദ്വീപിനെ മുഴുവനായി ചേർത്ത് പിടിച്ചു. വരിവരിയായി നിൽക്കുന്ന ആ വാസസ്ഥലങ്ങളും, അവയുടെ ഇടയിൽ ഉണരുന്ന മനുഷ്യരും, എല്ലാം ചേർന്ന് ഒരു നവജീവിതത്തിന്റെ സാക്ഷ്യമായി മാറി.
റോബിൻസ് ആ പ്രഭാതത്തെ നോക്കി നിൽക്കുമ്പോൾ, അയാൾക്ക് തോന്നി ഇവിടെ ഉദിക്കുന്നത് ഒരു സൂര്യൻ മാത്രമല്ല, ഒരു നവസംസ്‌കാരം കൂടിയാണ്. ഇതിനകം റോബിൻസിന്റെ മനസ്സ് അപ്രതീക്ഷിതമായ ഒരു നിശ്ശബ്ദതയിൽ മുങ്ങി.
''ഇത് എങ്ങനെ സാധിച്ചു?'' എന്ന ചോദ്യം വീണ്ടും വീണ്ടും ഉള്ളിൽ മുഴങ്ങി. ഒടുവിൽ അയാൾ നേരെ നോക്കി ചോദിച്ചു:
''അലൂമ...നിങ്ങൾ ഇവരെ മാറ്റിയത് എങ്ങനെ? ഭയത്തിലും ക്രൂരതയിലും ജീവിച്ചിരുന്ന ആളുകൾ ഇങ്ങനെ ശാന്തരായി മാറാൻ കാരണം എന്താണ്?''
അലൂമ ഒന്നുചിരിച്ചു. ആ ചിരിയിൽ അഹങ്കാരമില്ല; ഒരു ദീർഘയാത്രയുടെ ക്ഷീണം മാത്രം.
''ഞാൻ ഇവരെ മാറ്റിയില്ല, റോബിൻസ്... അവർ തന്നെ മാറാൻ തയ്യാറായി,'' അവർ പറഞ്ഞു.
''ആദ്യമായി ഞാൻ ചെയ്തത്, അവരുടെ ഭയം മനസ്സിലാക്കുക ആയിരുന്നു. അവർ ക്രൂരരായിരുന്നില്ല... അവർ ഭയന്നവരായിരുന്നു. അന്യരെ കണ്ടാൽ കൊല്ലുന്നത് അവരുടെ രക്ഷാ മാർഗം ആയിരുന്നു. ഭയം മനുഷ്യനെ അതിക്രൂരനാക്കും.''
റോബിൻസ് ആലോചനയിൽ മുങ്ങി.
''അപ്പോൾ നിങ്ങൾ എന്ത് ചെയ്തു?''
''ഞാൻ അവരെ പേടിച്ചില്ല,'' അലൂമ ശാന്തമായി പറഞ്ഞു.
''ഒരാളെങ്കിലും പേടിക്കാതെ സമീപിക്കുമ്പോൾ, അവർ ആശ്ചര്യപ്പെടുന്നു. പിന്നെ അവർ ചോദിക്കുന്നു 'ഇവളെ നമ്മളെന്തു കൊണ്ട് പേടിക്കുന്നില്ല?'... ആ ചോദ്യമാണ് മാറ്റത്തിന്റെ തുടക്കം.''
അവർ നടക്കുന്നതിനിടെ ചെറിയ തുറസ്സായ സ്ഥലത്ത് എത്തി. ചില യുവാക്കൾ ഒരു വൃക്ഷം ചുറ്റി ഇരുന്നു സംസാരിക്കുകയായിരുന്നു. അവരുടെ കൈകളിൽ ആയുധങ്ങളില്ല; പകരം മരത്തണ്ടുകൾ കൊണ്ട് എന്തോ രേഖപ്പെടുത്തുന്നു.
''ഇത് എന്താണ്?'' റോബിൻസ് ചോദിച്ചു.
''ഓർമ്മകൾ,'' അലൂമ പറഞ്ഞു.
''മുമ്പ് അവർ തലകൾ ഉണക്കി സൂക്ഷിച്ചിരുന്നത് വിജയം ഓർക്കാനായിരുന്നു. ഇപ്പോൾ അവർ വാക്കുകൾ എഴുതുന്നു... ചിന്തകൾ പങ്കിടുന്നു.''
റോബിൻസ് അത്ഭുതത്തോടെ നോക്കി.
''നിങ്ങൾ ഇവരെ പഠിപ്പിച്ചോ?''
''ഞാൻ വഴികാട്ടി മാത്രം. പഠിക്കാൻ ഉള്ള ആഗ്രഹം അവരുടെ ഉള്ളിലുണ്ടായിരുന്നു. ഞാൻ അത് ഉണർത്തി.''
അവർ കുറച്ചു നിമിഷം നിശ്ശബ്ദമായി നിന്നു.
''സ്‌നേഹം എന്നത് നിങ്ങൾക്ക്, റോബിൻസ്? അത് ഒരു വികാരം മാത്രമല്ല... അത് ഒരു തീരുമാനമാണ്. ഓരോ ദിവസവും മറ്റൊരാളെ നശിപ്പിക്കാതെ, മനസ്സിലാക്കാൻ തിരഞ്ഞെടുക്കുന്നത്.''
ദൂരത്ത് ഒരു കുട്ടി വീണു. ഉടനെ മറ്റൊരു കുട്ടി ഓടി ചെന്നു അവനെ എഴുന്നേൽപ്പിച്ചു. ആരും ചിരിക്കുകയോ പരിഹസിക്കുകയോ ചെയ്തില്ല. അത് കണ്ടപ്പോൾ റോബിൻസിന്റെ മനസ്സിൽ എന്തോ തകർന്നു.
''പരിഷ്‌കൃതർ നാം തന്നെയാണെന്ന് കരുതിയിരുന്നു...' അയാൾ മന്ദമായി പറഞ്ഞു. അലൂമ അയാളെ നോക്കി.
''പരിഷ്‌കാരം യന്ത്രങ്ങളിൽ ഇല്ല, റോബിൻസ്... മനുഷ്യൻ മറ്റൊരാളോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ്.''
ഒരു കാലത്ത് രക്തത്തിന്റെ ഗന്ധം നിറഞ്ഞിരുന്ന ഈ ഭൂമി, ഇപ്പോൾ ശാന്തതയുടെ ശ്വാസം എടുക്കുന്നു. എന്നാൽ അലൂമയുടെ കണ്ണുകളിൽ ഒരു സൂക്ഷ്മമായ ആശങ്ക ഇപ്പോഴും നിലനിന്നിരുന്നു.
''എല്ലാവരും മാറിയിട്ടില്ല,'' അവൾ മന്ദമായി പറഞ്ഞു.
''ചിലർക്ക് ഇപ്പോഴും പഴയ ലോകത്തിന്റെ രുചി വേണം... അവർ കാത്തിരിക്കുന്നു.''
റോബിൻസ് അവരെ നോക്കി.
''എന്തിനായി?''
അലൂമ ദൂരെയുള്ള കാട്ടിലേക്ക് നോക്കിയിരുന്നു. അലൂമയുമായുള്ള സംസാരത്തിനിടയിൽ, റോബിൻസ് തന്റെ തിരിച്ചറിവ് വെളിപ്പെടുത്തി. താൻ ഇന്ത്യയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ, അലൂമ ഒരു നിമിഷം അവനെ ശ്രദ്ധയോടെ നോക്കി. ആ നേർക്കാഴ്ചയിൽ ചോദ്യവും കൗതുകവും ഒളിഞ്ഞിരുന്നു, എന്നാൽ അവൾ ഒന്നും ചോദിച്ചില്ല.
സന്ധ്യ സമയം പതിയെ വനത്തിലേക്ക് ഇറങ്ങി. ഇരുട്ട് പടരുന്നതിന് മുമ്പായി അവർ തീ കത്തിച്ചു. കനലിന്റെ പ്രകാശം ചുറ്റുമുള്ള മരങ്ങളിലേക്കു വീണ് വിചിത്രമായ നിഴലുകൾ സൃഷ്ടിച്ചു. ചുറ്റുമുണ്ടായിരുന്ന നിശ്ശബ്ദത, അവരുടെ സംഭാഷണത്തിന് ഒരു പ്രത്യേക ഭാരം നൽകി.
അപ്പോഴാണ് അലൂമ ചോദിച്ചത്:
''നീ പത്രപ്രവർത്തകനായത് എങ്ങനെ?''
ചോദ്യം അവനെ ഒരു നിമിഷം നിശ്ശബ്ദനാക്കി. പിന്നെ, റോബിൻസൺ പതുക്കെ സംസാരിക്കാൻ തുടങ്ങി. തന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ഒരാളെക്കുറിച്ച് ഫാദർ ജെയിംസ് വെളിപ്പറമ്പിൽ.
'' അദ്ദേഹമാണ് എന്നെ ഈ വഴിയിലേക്ക് നയിച്ചത്,'' അവൻ പറഞ്ഞു.
ഫാദർ ജെയിംസിന്റെ ചിന്തകൾ സാധാരണയല്ലായിരുന്നു. വിദ്യാഭ്യാസം എന്നത് പുസ്തകങ്ങളിലൊതുങ്ങുന്ന ഒന്നല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തെ നേരിട്ട് അനുഭവിച്ചറിഞ്ഞ് മാത്രമേ യഥാർത്ഥ അറിവ് നേടാനാകൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആ ആശയങ്ങൾ റോബിൻസിന്റെ മനസ്സിൽ പതിഞ്ഞപ്പോൾ, അവന്റെ ലോകദർശനം തന്നെ മാറി.
അവൻ പത്രപ്രവർത്തകനായി മാറിയത് ഒരു തൊഴിൽ തിരഞ്ഞെടുപ്പിന്റെ ഫലമല്ല; ജീവിതത്തെ മനസ്സിലാക്കാനുള്ള ഒരു ശ്രമമായിരുന്നു. അതിന്റെ തുടക്കം ഫാദർ ജെയിംസ് വെളിപ്പറമ്പിലായിരുന്നു.
'ഒരു മദ്യവേനൽ അവധിക്കാലത്ത് അച്ചന്റെ ഉറ്റ സുഹൃത്ത്, ആലുവായ്ക്കടുത്ത് പള്ളിക്കാരയിലുള്ള ടോമിച്ചൻ അച്ചനെ കാണാൻ എത്തുന്നു.''
അച്ചനെപ്പോലെ തന്നെ വ്യവസ്ഥാപിതമായ വിദ്യാഭ്യാസത്തിൽ ടോമിച്ചന് തെല്ലും വിശ്വാസമില്ല... അദ്ദേഹം തന്നെ ഒരു സർവ്വകലാശാലയാണ്.''
അലൂമ ചെറുതായൊന്നു ചിരിച്ചു.
''ടോമിച്ചൻ ഭാര്യ മോളിയേയും...മക്കളായ ബിനോയി, ബീന എന്നിവരേയും കൂട്ടി... കോവളത്തേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ്.''
റോബിൻസ് ഒരു നിമിഷം നിശ്ശബ്ദമായി.
''അച്ചൻ... എന്നെയും അവരുടെ കൂടെ അയച്ചു.'
കടൽ..! ആദ്യമായി ഞാൻ കണുന്നത് അപ്പോഴാണ്. അവന്റെ ശബ്ദം മൃദുവായി മാറി 'ആ തിരകളുടെ ശബ്ദം...ഇന്നും തന്റെ ഉള്ളിൽ ഉണ്ട്.''
അവിടെ വിദ്യാഭ്യാസം പുസ്തകത്തിലല്ലായിരുന്നു.
''സായിപ്പുകൾ... മദാമ്മമാർ...' അവൻ സംസാരിക്കുന്നു.
''അവരോടൊത്ത് സംസാരിച്ചാണ് ഞങ്ങൾ ഇംഗ്ലീഷ് പഠിച്ചത്.''
ബിനോയിയും ബീനയും മണൽപ്പുറത്ത് നിന്നു 'ഹലോ... ഹൗ ആർ യൂ...' എന്നു വിളിച്ചു പഠിക്കുന്ന ദൃശ്യങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു.
''പഴം... കപ്പലണ്ടി...' ഇവയെല്ലാം മിതമായ വിലയിൽ വിറ്റ് ഞങ്ങൾ ജീവിതത്തിനുള്ള പണമുണ്ടാക്കി.
അലൂമ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.
'ഞങ്ങൾ സംസാരിക്കാൻ മാത്രം അല്ല...എഴുതാനും പഠിച്ചു.''
പക്ഷേ അവന്റെ ശബ്ദം പെട്ടെന്ന് മാറി.
''ഒരു രാത്രി...' കടൽക്കര ശൂന്യമായിരുന്നു. അതിനു കാരണം ഒരടിപിടി അവിടെ നടന്നു. ''രണ്ടുപേർ തമ്മിൽ വാക്കേറ്റം...' അവൻ പറഞ്ഞു.
''പിന്നീട്... അത് അടിയായി.''
അലൂമയുടെ മുഖം ഉദ്വേഗജനകമായി. അവർ ചോദിച്ചു: 'എന്താ കാരണം'
''മയക്കുമരുന്ന്...' റോബിൻസ് മന്ദമായി പറഞ്ഞു.
''അവിടെ... അത് നിശ്ശബ്ദമായി വിൽക്കപ്പെട്ടിരുന്നു.'' ഒരു കാറ്റ് നന്നായിവീശി. ''ടോമിച്ചൻ... തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത്.'' ചില ക്രയവിക്രയങ്ങൾ നടക്കുന്നതു കണ്ടു.
''അവർ ടോമിച്ചനേയും കണ്ടു... അവിടെ നിന്നാൽ മരണം ഉറപ്പ്.' അവന്റെ ശബ്ദം താഴ്ന്നു.
ഉള്ളിൽ തീയുമായി ഒരു നിമിഷം. പിന്നെ ഞങ്ങൾ ഓടിത്തുടങ്ങി.''
മണൽ...കാൽക്കീഴിൽ ഇടറുന്നു. മോളി ബീനയെ പിടിച്ചു ബിനോയി കരഞ്ഞുകൊണ്ട് ഓടി.
''പക്ഷേ...' റോബിൻസ് പറഞ്ഞു
'അവർ പിന്നാലെ.'' ഒരു നിമിഷം അവൻ ശ്വാസം നിർത്തി.
''അപ്പോഴാണ്... ഞാൻ അങ്ങനെ ചെയ്തത്.''
അലൂമ മുന്നോട്ട് ചായുന്നു.
''കടലിനരികിൽ...ഒരു പഴയ വള്ളം കെട്ടിയിരുന്നു.''
''ഞാൻ കയറിന്റെ കെട്ടഴിച്ചു....' ഞങ്ങളെല്ലാവരും വള്ളത്തിൽ കയറി.
''വള്ളം തിരകളിൽ ഇളകിത്തുടങ്ങി..''
ഏറെ നേരം ആ വള്ളത്തിൽ സഞ്ചരിച്ച് ഏതോ കരയിലെത്തി.
''ടോമിച്ചൻ അങ്കിൾ എല്ലാവരെയും വലിച്ചുകൊണ്ട്...
മണൽപ്പുറത്തുകൂടി ഓടി. ഇരുണ്ട വഴിയിലൂടെ പുറത്തേക്ക്.'' അവൻ ആഴത്തിൽ ശ്വാസം വിട്ടു. ''അന്ന്...ഞങ്ങൾ അങ്ങിനെ രക്ഷപ്പെട്ടു.''
അലൂമയുടെ കണ്ണുകളിൽ അഭിമാനം.
'' മിടുക്കൻ പയ്യൻ...''
അവൾ മന്ദമായി പറഞ്ഞു 'ഒരു കുടുംബത്തെ രക്ഷിച്ചു...
റോബിൻസ് തലകുനിച്ചു. ''അന്ന് ഞാൻ മനസ്സിലാക്കി...'' അവൻ പറഞ്ഞു
''ജീവിതം... വാർത്തകളെക്കാൾ വലിയതാണ്.''
തീയുടെ ചൂട് കുറഞ്ഞിരുന്നു... പക്ഷേ, ഓർമ്മകളുടെ ചൂട് ഏറുകയായിരുന്നു. റോബിൻസ് മന്ദമായി തുടർന്നു:
''കോവളത്തു നിന്നു ഞങ്ങൾ പള്ളിക്കരയിലെ തറവാട്ടുവീട്ടിലെത്തി. അഞ്ചുപേർ ഒരു കുടുംബം പോലെ.''
അവന്റെ മുഖത്ത് ഒരു മൃദുവായ ശാന്തത. ''ടോമിച്ചൻ... മോളി...ബിനോയി... ബീന...പിന്നെ ഞാൻ.''
അലൂമ ശ്രദ്ധിച്ചു, ഇവിടെ റോബിൻസിന്റെ ശബ്ദം മാറിയിരുന്നു. അതോരു രക്ഷപ്പെട്ട കഥയല്ല... അത് ഒരു ബന്ധത്തിന്റെ തുടക്കം. പള്ളിക്കരയിലെ ദിവസങ്ങൾ
വീട്ടുമുറ്റത്ത് വലിയ ഒരു മാവ്. വൈകുന്നേരം അതിന്റെ നിഴൽ നീളമായി വീഴും. ''അവിടെ ഞങ്ങൾ വീണ്ടും ജീവിക്കാൻ പഠിച്ചു,'' റോബിൻസ് പറഞ്ഞു.
ബിനോയി അവനെ പിന്തുടരും ഒരൊറ്റ ചുവടുപോലും വിട്ടുപോകാതെ.
''അവന് ഞാൻ ഒരു സഹോദരനെപ്പോലെ ആയിരുന്നു...' റോബിൻസ് ചെറുതായി ചിരിച്ചു. ''പക്ഷേ ബീന...' അവൻ ഒരു നിമിഷം നിശ്ശബ്ദമായി.
''ബീന എന്നെ നോക്കിയിരുന്നത്...
വ്യത്യസ്തമായ കണ്ണുകളിലൂടെ ആയിരുന്നു.'' അലൂമയുടെ കണ്ണുകൾ ചെറുതായി ചുരുങ്ങി.
''ആദ്യം ഞാൻ കരുതിയത് അത് നന്ദി സൂചകമാണെന്നാണ്. പിന്നീട്...'
റോബിൻസ് ശ്വാസം എടുത്തു. ''അത് കൂടുതൽ ആഴമുള്ളതാണെന്ന് തോന്നി.''
വൈകുന്നേരങ്ങളിൽ മറ്റെല്ലാവരും തിരക്കിലായപ്പോൾ, ബീന ശാന്തമായി അവന്റെ അടുത്ത് ഇരിക്കും. ഒന്നും പറയാതെ. ''ചിലപ്പോൾ...അവൾ ഒരു ചോദ്യം ചോദിക്കും
പക്ഷേ അതിന്റെ ഉത്തരമവൾക്ക് വേണ്ടതല്ല.''
''അവൾക്ക് വേണ്ടത്...' റോബിൻസ് മന്ദമായി പറഞ്ഞു. 'ഞാൻ സംസാരിക്കുന്നത് കേൾക്കുക. അത് പ്രണയമാണോ...?''
റോബിൻസ് തീയിൽ നോക്കി. ''അല്ലെങ്കിൽ...ഒരു രക്ഷകന്റെ മേലുള്ള ആശ്രയമോ...? എനിക്കും അറിയില്ലായിരുന്നു.''
''അവൾക്കും അറിയില്ലായിരുന്നു.'' ഒരു നിമിഷം കാറ്റ് നിശ്ശബ്ദമായി.
''പക്ഷേ...' അവൻ പറഞ്ഞു 'അത് സത്യമായിരുന്നു.'
ഒരു ദിവസം... മഴ കഴിഞ്ഞ സന്ധ്യ. മണ്ണിന്റെ മണവും കാറ്റിൽ.
ബീന അവന്റെ മുന്നിൽ നിന്നു. ''നീ... എപ്പോഴെങ്കിലും പോകുമോ?''
അവൾ ചോദിച്ചു. റോബിൻസ് ഞെട്ടി. ''എവിടെ?''
''എവിടെക്കെങ്കിലും..!' ആ ചോദ്യം അവന്റെ ഉള്ളിൽ എന്തോ തട്ടിയുണർത്തി. തീയുടെ ചാരം മങ്ങിയിരുന്നു. അലൂമ ശാന്തമായി പറഞ്ഞു. 'ചില ബന്ധങ്ങൾ... പേരില്ലാതെ തന്നെ നിലനിൽക്കും.' 'എന്നിട്ട് പറയു...' ആകാംക്ഷയോടെ അലൂമ കാതുകൂർപ്പിച്ചിരുന്നു. അവരുടെ വെളുത്ത തലമുടി തീയുടെ വെളിച്ചത്തിൽ വെള്ളിപോലെ തിളങ്ങി.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
