പവർ കട്ടിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ 

JULY 21, 2026, 8:33 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ.‌‌‌ പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

 വൈദ്യുതി പ്രതിസന്ധിയിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഡിവൈഎഫ്‌ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റിയാണ് 'പവര്‍ കട്ട് ഒളിമ്പിക്‌സ് 2026' എന്ന പേരില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 

പരിപാടിയില്‍ വൈദ്യുതി മുടക്കിനെ ആസ്പദമാക്കി നര്‍മ്മവും ആക്ഷേപഹാസ്യവും ഉള്‍പ്പെടുന്ന വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

vachakam
vachakam
vachakam

വൈദ്യുതി മുടക്കം മൂലം സാധാരണ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. 

മത്സരങ്ങളുടെ തീയതി, വിഭാഗങ്ങള്‍, നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഡിവൈഎഫ്‌ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam