ബസുകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുന്നതും അനധികൃത സണ്‍ ഫിലിം ഉപയോഗിക്കുന്നതും നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍

SEPTEMBER 1, 2026, 11:59 PM

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുന്നതും അനധികൃത ഫിലിം/സണ്‍ ഫിലിം ഉപയോഗിക്കുന്നതും നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍.എന്നാൽ, പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി ഗതാഗത വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. യാത്രക്കാര്‍ക്ക് പാനിക് ബട്ടണുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന വിധത്തില്‍ ബട്ടണ്‍ സെറ്റ് ചെയ്യാനാണ് നിര്‍ദേശം. ഓരോ ബസിലും പ്രവര്‍ത്തനക്ഷമമായ ഫയര്‍ എക്സ്റ്റിംഗ്വിഷറും ഫസ്റ്റ് എയ്ഡ് കിറ്റും ഉണ്ടായിരിക്കണം. 

നിര്‍ബന്ധിത സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ മാത്രം പോരെന്നും അവ എല്ലാ സമയത്തും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ബസ് ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.രാത്രിയിലോ ബസ് ഉപയോഗിക്കാത്ത സമയത്തോ അംഗീകൃതവും സുരക്ഷിതവും മതിയായ വെളിച്ചമുള്ളതുമായ സ്ഥലങ്ങളില്‍ മാത്രമേ ബസുകള്‍ പാര്‍ക്ക് ചെയ്യാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍. ദേശീയ തലസ്ഥാന മേഖലയിലെ ബസുകളില്‍ സ്ത്രീസുരക്ഷയും നിര്‍ബന്ധിത സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലും വീണ്ടും ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നടപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam