തിരുവനന്തപുരം: ഇസ്ലാം വിശ്വാസികൾ ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ സഹകരിക്കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പാളയം മുസ്ലിം ജമാ അത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയും അക്രമവും വർദ്ധിച്ചുവരികയാണ്. ഭരണകൂടം ശക്തമായ ക്യാംപെയ്നുമായി രംഗത്തെത്തിയിട്ടുണ്ട്. അവർക്കൊപ്പം ഇസ്ലാം വിശ്വാസികൾ സഹകരിക്കണെമെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെയും പാളയം ഇമാം പരാമർശിച്ചു. കുട്ടികൾ വഴിതെറ്റിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയന്ത്രിക്കണം. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കൾക്കെല്ലാം നൽകുന്നു. എന്നാൽ ക്ഷമ മാത്രം പഠിപ്പിക്കുന്നില്ല. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്