ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ഗിബ്ലി തരംഗമാണ്. ഗിബ്ലി ഉപയോഗിക്കാത്തവരായി ആരെങ്കിലുമുണ്ടോയെന്നുള്ളത് തന്നെ സംശയമാണ്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ തുറന്നാല്‍ ഇപ്പോള്‍ ഗിബ്ലി ഇമേജുകളുടെ പെരുമഴയാണ്. ചാറ്റ്ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.
ചാറ്റ് ജിപിടിയുടെ ഗിബ്ലി ട്രെന്‍ഡിങ്ങായതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കും പുതിയ ഗിബ്ലി-സ്‌റ്റൈല്‍ ഇമേജ് ജനറേഷന്‍ ടൂള്‍ അവതരിപ്പിച്ചിരുന്നു. സൗജന്യമായി ഇതിലൂടെ ഇമേജ് സൃഷ്ടിക്കാനാകും.
ഗിബ്ലി ഉപയോഗിക്കുന്നതില്‍ മലയാളികളും ഒട്ടും പിന്നിലല്ലെന്നതാണ് മറ്റൊരു വാസ്തവം. നാടോടുമ്പോള്‍ നടുവേ ഓടുന്ന പ്രകൃതമാണ് മലയാളികള്‍ക്കുള്ളത്. മലയാളി റീലുകളിലും സ്റ്റാറ്റസുകളിലുമെല്ലാം ഗിബ്ലി തരംഗം തന്നെയാണ്. എന്നാല്‍ ഇതിന്റെ ദോഷ വശങ്ങളെ കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സ്വകാര്യ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യും
ചാറ്റ് ജിപിടിയില്‍ ഗിബ്ലി ഇമേജ് ഉണ്ടാക്കാനായി സ്വകാര്യ ചിത്രങ്ങളുള്‍പ്പെടെയുള്ളവ അപ്‌ലോഡ് ചെയ്യുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ വ്യക്തിഗത ചിത്രങ്ങള്‍ ദുരുപയോഗപ്പെട്ടേക്കാമെന്നാണ് ഐടി മേഖലയിലെയും സൈബര്‍ ലോകത്തെയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
സ്വന്തം ഫോട്ടോ ഉപയോഗിക്കരുത്!
ഇത്തരം ഫീച്ചര്‍ ജനങ്ങള്‍ക്ക് സൗജന്യമാക്കുന്നതിലൂടെ അവരുടെ ഡാറ്റ ശേഖരിക്കുകയെന്നതാണ് ഇത്തരം ഗിബ്ലിയുടെ ലക്ഷ്യം. നമ്മുടെ മുഖം, മറ്റ് ശരീരഭാഗങ്ങളെല്ലാം തന്നെ അവര്‍ ഉപയോഗപ്പെടുത്തുന്നു. പല തരത്തിലുള്ള പരസ്യങ്ങള്‍ക്കും നിങ്ങളുടെ സമ്മതം ഇല്ലാതെ ഉപയോഗിച്ചേക്കും. ലോകത്ത് ഒരിക്കലും ഒന്നും തന്നെ സൗജന്യമായി നമുക്ക് ലഭിക്കുന്നില്ല. ഗിബ്ലി ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്വന്തം ഫോട്ടോ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ ഡാറ്റകളെല്ലാം ഇതിലൂടെ ഇവര്‍ ശേഖരിക്കുന്നു.
'ഗിബ്ലി' എന്ന അപകടകാരി
ഡിജിറ്റല്‍ പ്രൈവസി ആക്ടിവിസ്റ്റുകളെല്ലാം പറയുന്നത് എഐ ട്രെയിനിങ്ങിനായി ആയിരക്കണക്കിന് ആളുകളുടെ സ്വകാര്യ ചിത്രങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി എഐ ഈ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നാണ്. ഉപയോക്താക്കള്‍ ഈ ഗിബ്ലി ടൂള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അവര്‍ അറിയാതെ തന്നെ അവരുടെ ഫേഷ്യല്‍ ഐഡന്റിറ്റി ഡാറ്റകള്‍ ഓപ്പണ്‍ എഐക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ ലോകത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ ഇതിനോടകം തന്നെ പുറത്തുവരുന്നു.
ഈ ഇമേജുകള്‍ കാരണം ഭാവിയില്‍ പ്രശ്നം ഉണ്ടാകാന്‍ പോകുന്നത് മനുഷ്യന് തന്നെയാണ്. എഐ ടൂളുകള്‍ ഉപയോഗപ്പെടുത്തി നാം ഇമേജുകള്‍ രൂപപ്പെടുത്തുമ്പോള്‍ മനുഷ്യന്റെ അധ്വാനം കുറയുന്നു. മനുഷ്യന്റെ കൈയാല്‍ വരയ്ക്കുന്ന കാര്യങ്ങള്‍ക്ക് മനുഷ്യ ബലം ആവശ്യമായി വരുന്നില്ല. ഭാവിയില്‍ മനുഷ്യനെ മാറ്റിസ്ഥാപിക്കാന്‍ എഐയ്ക്കാകും എന്നാണ് വിദഗ്ധര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍.
മിയാസാക്കി എന്ന കലാകാരന്‍ തന്റെ കൈകൊണ്ട് വരച്ച ആനിമേഷന്‍ ചിത്രങ്ങളാണ് ഗിബ്ലി ഇമേജുകളായി ചാറ്റ് ജിപിടി സൃഷ്ടിക്കുന്നത്. ഇദ്ദേഹം ആനിമേറ്റര്‍, ഫിലിം മേക്കര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ആനിമേഷനില്‍ എഐ കടന്നുവരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ മിയാസാക്കി പങ്കുവച്ചു.
പകര്‍പ്പവകാശ ലംഘനം
എഐ പകര്‍പ്പവകാശത്തെക്കാളും ഏറ്റവും അപകടകരമാണ് എഐയുടെ ഡാറ്റാശേഖരണ തന്ത്രമെന്ന് വിദഗ്ധര്‍ പറയുന്നു. ഗിബ്ലി ടൂളുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനാല്‍ നിയമപരമായിട്ടുള്ള എന്ത് പ്രശ്നങ്ങള്‍ വന്നാലും അതൊരിക്കലും കമ്പനിയെ ബാധിക്കില്ല.
കാരണം ഉപഭോക്താക്കള്‍ സ്വയം സമര്‍പ്പിക്കുന്നതാണ്. അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഭാവിയില്‍ ഉപയോഗപ്പെടുത്തുന്നതിനായി കമ്പനി തന്നെ വെബ് സ്‌ക്രാപ്പ്ഡ് ഡാറ്റയായി സൂക്ഷിച്ച് വയ്ക്കുന്നതായിരിക്കും. ജിഡിപിആര്‍ നിയമം അനുസരിച്ച് ഇന്റര്‍നെറ്റില്‍ നിന്ന് ചിത്രങ്ങളെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് നിയമ പ്രശ്നം ഭാവിയില്‍ നേരിടാന്‍ സാധ്യതയുണ്ട്.
ചാറ്റ്ജിപിടിയുടെ പ്രതികരണം
ഗിബ്ലി-സ്‌റ്റൈല്‍ എഐ ഇമേജ് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് ഓപ്പണ്‍എഐ ഇതുവരെ പ്രതികരിച്ചിട്ടില്ലായെന്നതാണ് മറ്റൊരു വസ്തുത. ഗിബ്ലി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് സുരക്ഷിതമാണോയെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. എഐ ടൂളുകളില്‍ സ്വകാര്യ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് ഒരിക്കലും സുരക്ഷിതമല്ലെന്ന് ചാറ്റ് ജിപിടി തന്നെ മറുപടി നല്‍കിക്കഴിഞ്ഞു.
അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ പിന്നീട് പുനരുപയോഗം ചെയ്യുന്നില്ലെന്നും ചാറ്റ് ജിപിടി പറയുന്നു. സ്വകാര്യതയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഇമേജുണ്ടാക്കാന്‍ ഏതെങ്കിലും ഓഫ്ലൈന്‍ ടൂളുകളോ ആപ്പുകളോ ഉപയോഗിക്കുകയാണ് നല്ലചെന്നും ചാറ്റ് ജിപിടി മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ സ്വകാര്യത എന്നത് ചാറ്റ് ജിപിടി വാഗ്ദാനം ചെയ്യുന്നില്ലെന്ന് നമുക്ക് ഉറപ്പിക്കാം.
ഗ്രോക്കിന്റെ പ്രതികരണം
ഗ്രോക്കിനോട് ഗിബ്ലി ഇമേജുകള്‍ നിര്‍മിക്കുന്നതിനായി വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നത് സുരക്ഷിതമാണോയെന്ന ചോദ്യത്തിന്, ചിത്രങ്ങള്‍ എത്രകാലം സൂക്ഷിച്ച് വയ്ക്കുമെന്നോ അത് പരിശീലനത്തിനായി ഉപയോഗപ്പെടുത്തുമെന്നോ വ്യക്തമാക്കുന്നില്ല. ചാറ്റ് ജിപിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രോക്കിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവുമില്ല. എന്നാല്‍ മറ്റ് എക്സ് പോസ്റ്റുകളില്‍ പറയുന്നത് പരിശീലത്തിനായി എഐ ടൂളുകള്‍ ഈ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കാമെന്നാണ്.
ഏഒകആഘക ടഠഥഘഋ അക കങഅഏഋട ഇഒഅഠഏജഠ ഇഒഅഠഏജഠ അക ഏഒകആഘക ഏഒകആഘക കങഅഏഋ ജഞകഢഅഇഥ
എങ്ങനെ സുരക്ഷിതരാകാം?
എഐ ജനറേറ്റഡ് ഇമേജുകള്‍ക്കായി വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. പരമാവധി വ്യക്തിഗത വിവരങ്ങള്‍ കൈമാറാതിരിക്കുക
സമൂഹ മാധ്യമത്തില്‍ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക. എഐ പരിശീലനത്തിനായി അവ ഉപയോഗപ്പെടുത്തിയോക്കാം.
ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഫേസ് ലോക്ക് ഇടുന്നതിന് പകരം പിന്‍ നമ്പറുകളോ പാസ്വേഡുകളോ ഉപയോഗിക്കുക.
ഏതൊക്കെ ആപ്പുകള്‍ക്ക് ഫേസ് ലോക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്ന് കണ്ടെത്തി ക്യാമറ ആക്സസ് പരിമിതപ്പെടുത്തുക.
ഗിബ്ലി പോലുള്ള ഇത്തരം ഫീച്ചറുകള്‍ വഴി ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രശ്നങ്ങളെ കുറിച്ച് സുഹൃത്തുക്കളുമായി ബന്ധുക്കളുമായി വിവരങ്ങള്‍ കൈമാറാന്‍ ശ്രമിക്കൂ... നിങ്ങളുടെ സുരക്ഷിതത്വം നിങ്ങള്‍ തന്നെ ഉറപ്പുവരുത്തൂ....
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്