ബാലശിവപണിക്കർ വില്ലേജ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു

APRIL 2, 2025, 10:34 AM

പ്ലെയിൻഫീൽഡ്: ഇല്ലിനോയി സംസ്ഥാനത്ത് പ്ലെയിൻ ഫീൽഡ് വില്ലേജ് ട്രസ്റ്റിയായി ഏപ്രിൽ ഒന്നിന് നടന്ന തിരഞ്ഞെടുപ്പിൽ ശിവ് പണിക്കർ (ശിവൻ മൊഹമ്മ) വിജയിയായി. എതിരില്ലാത്തതുകൊണ്ട് കേവലം ഒരു വോട്ടു കിട്ടിയാൽ ജയിക്കും എന്നുറപ്പുണ്ടായിരുന്നിട്ടും മണ്ഡലത്തിൽ വോട്ടേഴ്‌സിനെ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ കന്നി മത്സരക്കാരനായിരുന്ന ഈ സാമൂഹ്യ പ്രവർത്തകൻ തയ്യാറായി. 

അതുകൊണ്ട് 2045 വോട്ടു (26%) കൾ നേടി വിജയിക്കാനായി. ഏകദേശം 8000 വോട്ടേഴ്‌സുള്ള മണ്ഡലത്തിൽ സാധാരണ ഗതിയിൽ 15-16 ശതമാനം വോട്ടുകളേ പോൾ ചെയ്യാറുള്ളൂ. പ്ലെയിൻഫീൽഡ് വില്ലേജിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ അതും മലയാളിയായി ശിവ്പണിക്കർ ചരിത്രം കുറിച്ച വിജയം കൈവരിച്ചിരിക്കുന്നത്.


vachakam
vachakam
vachakam

ഫീൽഡ്‌വർക്ക് ആവശ്യമില്ലാതിരുന്നിട്ടും കുറെ വാളണ്ടിയേഴ്‌സിനൊപ്പം വോട്ടേഴ്‌സിനെ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തിച്ചതുകൊണ്ടും ഇത്രയും വോട്ടുകൾ സമാഹരിക്കാനായത്. 4 സ്ഥാനാർത്ഥികൾ നോമിനേഷൻ ഫയൽ ചെയ്തിരുന്നതിൽ 3 പേരും പ്രാഥമിക പരിശോധനയിൽ തള്ളിപ്പോയതു കൊണ്ടാണ്  ശിവ്പണിക്കർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

തന്റെ ഇലക്ഷൻ വാഗ്ദാനങ്ങളായി ശിവപണിക്കർ പ്രഖ്യാപിച്ചിരുന്നത് കൂടികൊണ്ടിരിക്കുന്ന പ്രോപ്പർട്ടി നികുതി കുറയ്ക്കുക, വിലവർദ്ധനവ് തടയുക, കുട്ടികൾക്കും കുടുംബത്തിനും ഒരു സുരക്ഷിത നഗരം ആക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയായിരുന്നു.


vachakam
vachakam
vachakam

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വെള്ളക്കാരും അടങ്ങുന്നതാണ് വോട്ടേഴ്‌സ്.
ഫീൽഡ് വർക്ക് ആവശ്യമില്ലാതിരുന്നിട്ടും കാമ്പയിൽ ചെയർമാനായി Dale Fontana, കോ-ചെയർ രാജ് പിള്ളെ, ഷിബു കുര്യൻ, രാജൻ മാടശ്ശേരി, സുഭാഷ് ജോർജ്, Madan Tamulapati, Shishir Jain, Aswin Kumar നേതൃത്വം നൽകി.

ഭാര്യ ഡോ. ആനന്ദവല്ലി പിള്ള. മക്കളായ വിഷ്ണു, നയന എന്നീ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടു കൂടിയും ശിവ്  പണിക്കർ മലയാളിയുടെ ശിവൻ മൊഹമ്മ പ്ലെയിൻഫീൽഡ് വില്ലേജിന്റെ ട്രസ്റ്റിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam