ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു.
വെള്ളാപ്പള്ളി നടേശനുമായി 12 വർഷത്തെ ബന്ധമുണ്ടെന്നും രാഷ്ട്രീയ കൂടിക്കാഴ്ചയല്ല നടത്തിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി രാജീവ് ചന്ദ്രശേഖർ
ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എസ് സുരേഷ്, വെള്ളിയാകുളം പരമേശ്വരൻ എന്നിവരും എത്തിയിരുന്നു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച.
രാജീവ് ചന്ദ്രശേഖർ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും, ഒരുപാട് പേർ നേതാവാകാൻ നടക്കുന്ന ബിജെപിയിൽ എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ട് പോകാൻ കഴിവുള്ള ഒരു കച്ചവടക്കാരനായ രാഷ്ട്രീയക്കാരനാണ് രാജീവെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്