മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു.
എസ്ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്തലവി, ചെങ്ങര ഷിഹാബ് എന്നിവരെയാണ് എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്തത് എന്തിന് വേണ്ടിയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്