മധുര: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ വിഷയത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി.
സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി. ജബല്‍പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച വാര്‍ത്തയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇതിലാണ് ബ്രിട്ടാസിന്റെ മറുപടി. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
'സുരേഷ് ഗോപി ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു.
മിത്രമാണ് സുരേഷ്ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്. സുരേഷ് ഗോപി പറയുന്നതിനെ സീരിയസായി എടുക്കരുത്. ബിജെപി പോലും അത് സീരിയസായി എടുക്കുന്നില്ല', ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്