ശ്രീനിവാസന്‍ വധക്കേസ് : ഒളിവിലായിരുന്ന പ്രതി  എന്‍ഐഎയുടെ പിടിയില്‍

APRIL 4, 2025, 7:33 PM

മഞ്ചേരി: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. മൂന്ന് വർഷമായി ഒളിവിലായിരുന്ന പ്രതിയെ കൊച്ചിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

മഞ്ചേരി കാരക്കുന്ന് സ്വദേശി ഇ കെ ഷംനാദ് എന്ന ഷംനാദ് ഇല്ലിക്കലിനെയാണ് (33) എൻഐഎ അറസ്റ്റ് ചെയ്തത്. 

കുറ്റകൃത്യത്തിനു ശേഷം ഇയാൾ മറ്റൊരു പേരിൽ ഒളിവിൽ കഴിയുകയായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു. ഷംനാദിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് എൻഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

ഷംനാദ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു ഷംനാദ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഷംനാദിനെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ അറിയിച്ചു. കൊച്ചിയിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇയാൾ. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam