നിലമ്പൂർ വനത്തിൽ  3 കാട്ടാനകൾ ചെരിഞ്ഞ നിലയിൽ

APRIL 4, 2025, 11:09 PM

 മലപ്പുറം: മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

നിലമ്പൂരിലെ കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ ഇന്നലെ കണ്ടത്. ആനകളുടെ മൃതദേഹങ്ങൾക്ക് 4 ദിവസം പഴക്കമുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിന്നു തുടർച്ചയായുള്ള ആനയുടെ അലർച്ച കേട്ടതിനെ തുടർന്ന് വനപാലകർ പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്.

vachakam
vachakam
vachakam

മരുതയിൽ 20  വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.  പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ 10 വയസ്സുള്ള കുട്ടികൊമ്പനാണ് ചരിഞ്ഞത്.

 രണ്ടും രോഗം കാരണമുള്ള മരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിവരം. കരുളായി എഴുത്തുകൽ ഭാഗത്ത് ഏകദേശം 6 മാസം പ്രായം വരുന്ന ഒരു കൊമ്പനാനക്കുട്ടിയുടെ ജഡവും കണ്ടെത്തി. 

ഈ ആനയെ കടുവ ആക്രമിച്ചതാണെന്നാണ് നിഗമനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam