ദില്ലി: ആർഎസ്എസ് ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാൻ അധികം വൈകില്ലെന്ന് രാഹുൽ ഗാന്ധി. വഖഫ് ബിൽ മറ്റ് സമുദായങ്ങളെയും ഉന്നം വയ്ക്കുമെന്ന് താൻ പറഞ്ഞത് ശരിയാകുന്നുവെന്നും രാഹുൽ.
ക്രിസ്ത്യൻ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ കുറിപ്പ്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓർഗനൈസർ പിന്‍വലിച്ചു.
ഏപ്രിൽ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
ഇന്ത്യയിലെ കത്തോലിക്ക സഭയുടെ പള്ളികളുടെ കീഴിൽ 17.29 കോടി ഏക്കർ ഭൂമിയുണ്ട്. 20000 കോടി രൂപയുടെ ആസ്തി വരും. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയിൽ വന്നതാണ് സ്വത്തിൽ ഏറിയ പങ്കും.1927 ൽ ചർച്ച ആക്ട് കൊണ്ടുവന്നതിലൂടെ സ്വത്തും വർധിപ്പിച്ചു.
പിന്നാക്ക വിഭാഗങ്ങൾക്ക് സൗജന്യങ്ങൾ നൽകി നിർബന്ധിത മത പരിവർത്തനവും നടത്തുന്നുവെന്ന് ലേഖനത്തിൽ പറഞ്ഞിരുന്നു.
I had said that the Waqf Bill attacks Muslims now but sets a precedent to target other communities in the future.
It didn’t take long for the RSS to turn its attention to Christians.
The Constitution is the only shield that protects our people from such attacks - and it is… pic.twitter.com/VMLQ22nH6t— Rahul Gandhi (@RahulGandhi) April 5, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്