കോട്ടയം: വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം.
പാലായിലെ അന്തിനാട് ഗവ. യുപി സ്കൂളിലെ 7 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്.
പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് അധ്യാപകർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെ നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്