തിരുവനന്തപുരം: എട്ടാം ക്ലാസ് മിനിമം മാർക്ക് (30 ശതമാനം) അടിസ്ഥാനത്തിലുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
പൂർണ്ണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. സംസ്ഥാനത്ത് ആയിരത്തി ഇരുന്നൂറ്റി ഇരുപത്തിയൊമ്പത് (1,229) സർക്കാർ മേഖലയിലും ആയിരത്തി നാന്നൂറ്റി മുപ്പത്തി നാല് (1,434) എയിഡഡ് മേഖലയിലും നാന്നൂറ്റി എഴുപത്തി മൂന്ന് (473) അൺ എയിഡഡ് മേഖലയിലും അങ്ങനെ ആകെ മൂവായിത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് (3,136) സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു.
കേരള സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷം മിനിമം മാർക്ക് സംവിധാനം നടപ്പിലാക്കുകയാണ്. എട്ടാം ക്ലാസിലെ പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയാക്കി അധ്യാപകർ 4-ാം തീയതി പരീക്ഷ പേപ്പർ സ്‌കൂളുകളിൽ എത്തിക്കേണ്ടതും ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നത് ഏപ്രിൽ 5 നുമാണ്.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ 7 ന് രക്ഷകർത്താക്കളെ അറിയിക്കുകയും പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസ്സുകൾ നടത്തുവാൻ നിശ്ചയിച്ചിട്ടുമുണ്ട്.
ഇത്തരം ക്ലാസ്സുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/ വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം ഏപ്രിൽ 30 നും നടത്തുന്നതുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്