സിഎംആർഎൽ കേസ്:  അഴിമതി സിബിഐയും കള്ളപ്പണ ഇടപാടുകൾ ഇ.ഡിയും അന്വേഷിക്കും 

APRIL 5, 2025, 8:58 PM

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) കേസ്  അന്വേഷണത്തിന് സിബിഐയും ഇ.ഡിയും. 

സിഎംആർഎല്ലിനു നിയമവിരുദ്ധമായ പരിഗണന ലഭിക്കാൻ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും വൻതുക നൽകിയെന്ന കേസിലെ അഴിമതി സിബിഐയും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് (ഇ.ഡി) അന്വേഷിക്കുന്നത്.  

മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ദില്ലി ഹൈക്കോടതിയിൽ

vachakam
vachakam
vachakam

 കേസിൽ കമ്പനികാര്യ നിയമപ്രകാരമുള്ള അന്വേഷണം പൂർത്തിയാക്കിയ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്   സമർപ്പിച്ച പ്രോസിക്യൂഷൻ  കുറ്റപത്രത്തിന്റെ  പകർപ്പ് ഇ.ഡി, സിബിഐ ഡയറക്ടർമാർക്കു കൈമാറും. 

സംസ്ഥാനത്തിനുള്ളിൽ നിൽക്കുന്ന കുറ്റകൃത്യങ്ങൾ പൊലീസിന്റെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗവും സംസ്ഥാനാന്തര കുറ്റകൃത്യങ്ങൾ സിബിഐയുമാണ് അന്വേഷിക്കുന്നത്.

കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന എസ്എഫ്ഐഒ കേസുകളുടെ വിചാരണാധികാരമുള്ള എറണാകുളത്തെ അഡിഷനൽ സെഷൻസ് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന പൂർത്തിയാക്കി ഫയലിൽ ചേർത്തശേഷം ഇതിന്റെ പകർപ്പ് ഇ.ഡിയും സിബിഐയും കൈപ്പറ്റും. 

vachakam
vachakam
vachakam


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam