കൊച്ചി: കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ പീഡനപരാതി ഉന്നയിച്ച മനാഫിനെതിരെ കേസ്. മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിച്ചെന്നാണ് പരാതി.
സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ് മാസം മുമ്പാണ് സംഭവം നടന്നതെന്നും യുവതി വ്യക്തമാക്കുന്നു.
കൊച്ചിയിൽ തൊഴിലിടത്തിലെ പീഡന പരാതിയിൽ വൻ ട്വിസ്റ്റ്; പീഡന പരാതി ആസൂത്രിതമെന്ന് മൊഴി
അതേ സമയം, ഇന്നലെ പുറത്ത് വന്ന ദൃശ്യങ്ങള്‍ തൊഴില്‍ പീഡനമല്ലെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നടക്കം വിവരമുണ്ടെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു.
സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍. എന്നാല്‍ സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്‍ ജീവനക്കാരന്‍ മനാഫ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്