കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ കുമ്പള പ്രമോദ് വധക്കേസിൽ 10 സിപിഐഎം പ്രവർത്തകരുടെ ജീവപര്യന്ത ശിക്ഷ ശരിവെച്ച് ഹൈക്കോടതി. ജസ്റ്റിസുമാരായ പി വി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിയൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു.
ബാലകൃഷ്ണൻ, കുന്നപ്പാടി മനോഹരൻ, മാണിയം പറമ്പത്ത് പവിത്രൻ, അണ്ണേരി പവിത്രൻ, പട്ടാരി ദിനേശൻ, കുളത്തുങ്കണ്ടി ദനേശ്, കേളോത്ത് ഷാജി, അണ്ണേരി ബിപിൻ, ചാമാളയിൽ പട്ടാരി സുരേഷ് ബാബു, റിജേഷ്, വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികൾ. ആകെ 11 പേരായിരുന്നു കേസിലെ പ്രതികൾ. എന്നാൽ ഒരാൾ ഇക്കാലയളവിൽ മരിച്ചു.
2007 ഓഗസ്റ്റ് 16നായിരുന്നു കൊലപാതകം നടന്നത്. കോൺഗ്രീറ്റ് ജോലിക്കാരനായ പ്രമോദും പ്രകാശനും ജോലിക്ക് പോകുന്നതിനിടെയാണ് മാനന്തേരി മൂരിയാട് ചുല്ലിക്കുന്ന് നിലയിലെ കശുമാവിൻ തോട്ടത്തിൽ വെച്ച് ഇവരെ ആക്രമിക്കുന്നത്.
വാൾ, കത്തിവാൾ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. പ്രമോദ് കൊല്ലപ്പെടുകയും പ്രകാശിനെ ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്