ഭയാനകം, വെടിവയ്ക്കുന്നത് തോക്കുകളല്ല, ആളുകളാണ്; ഫ്ലോറിഡ വെടിവയ്പ്പിൽ പ്രതികരണവുമായി ട്രംപ്

APRIL 17, 2025, 10:57 PM

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പിനെതിരെ ഡൊണാൾഡ്  ശക്തമായി പ്രതികരിച്ച് ട്രംപ്. സംഭവത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ച അദ്ദേഹം അക്രമി ചെയ്തത് ലജ്ജാകരമാണെന്നും പറഞ്ഞു.

 "ഇത് ഭയാനകമാണ്, വെടിവയ്ക്കുന്നത് തോക്കുകളല്ല, ആളുകളാണ്, ഇത് ലജ്ജാകരമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. യൂണിവേഴ്സിറ്റിയും പ്രദേശവും എനിക്ക് നന്നായി അറിയാവുന്ന സ്ഥലങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തോക്ക് നിയന്ത്രണത്തിനുള്ള നിയമങ്ങൾ കൂടുതൽ കടുപ്പിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നൽകി. നിയമ നിര്‍മാണം വളരെ കാലമായി നടക്കുന്നുണ്ട്. എനിക്ക് രണ്ടാം ഭേദഗതിയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ട് ഞാനത് എപ്പോഴുംസംരക്ഷിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു .

vachakam
vachakam
vachakam

 പൗരന്മാര്‍ക്ക് ആയുധം കൈവശം വയ്ക്കാൻ അവകാശം നൽകുന്നതാണ് അമേരിക്കൻ ഭരണഘടനയുടെ രണ്ടാം ഭേദഗതി. സർവകലാശാലയിൽ തോക്കുമായെത്തിയ വിദ്യാ‍ർത്ഥിയാണ് രണ്ട് പേരെ വെടിവെച്ചു കൊന്നത്. ആറ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസുകാരന്റെ മകൻ കൂടിയാണ് വെടിയുതിര്‍ത്ത വിദ്യാർത്ഥി. ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam