ഹ്യൂസ്റ്റനിൽ പെസഹാ ആചരണം ഭക്തിസാന്ദ്രമായി

APRIL 18, 2025, 12:29 PM


ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര പെസഹാ കർമങ്ങൾ പ്രാർത്ഥനാനിർഭരമായി. വ്യാഴാഴ്ച വൈകുന്നേരം നടന്ന തിരുക്കർമ്മങ്ങൾക്ക്  ഇടവക വിശ്വാസ സമൂഹം വിശ്വാസത്തോടെ പങ്കുചേർന്നു. 

കാൽകഴുകൽ ശുശ്രുഷയും വിശുദ്ധ കുർബാനയും,  മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു.

vachakam
vachakam
vachakam


യേശു നാഥൻ സ്വന്ത ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്ന എളിമയുടെയും, സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും മാതൃകയായ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതുപോലെ ഇടവകയിലെ പന്ത്രണ്ടു പേരുടെ പാദങ്ങൾ കഴുകിക്കൊണ്ടു വികാരി ഫാ.എബ്രഹാം മുത്തോലത്തും, പന്ത്രണ്ട് കുട്ടികളുടെ പാദങ്ങൾ കഴുകിക്കൊണ്ടു അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ നടത്തപ്പെട്ടു.

ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും തിരുക്കർമ്മങ്ങളിൽ സജീവമായി പങ്കെടുത്തു.

vachakam
vachakam
vachakam


ഭക്തിനിർഭരമായ ചടങ്ങുകൾക്ക് എസ്.ജെ.സി. സിസ്റ്റേഴ്‌സ്, കൈക്കാരൻമ്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, അൾത്താര ശുശ്രുഷികൾ, ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.

ബിബി തെക്കനാട്ട്‌

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam