ലക്നൗ : 43 വയസ്സുകാരി മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഇവർ പോയത്.
ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്.
ലോറി ഡ്രൈവറായ മമ്തയുടെ ഭർത്താവ് സുനിൽ കുമാർ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛന് വീട്ടില്‍നിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി.
അയാള്‍ വരുമ്പോഴൊക്കെ അമ്മ തങ്ങളോട് മറ്റൊരു മുറിയില്‍ പോയിരിക്കാന്‍ പറയുമെന്നും മകൻ പറഞ്ഞു. സുനില്‍ കുമാറിനും മമ്തക്കും നാലു മക്കളുണ്ട്. ഇതില്‍ ഒരു മകളെ 2022ല്‍ വിവാഹം കഴിപ്പിച്ചു. ഈ മകളുടെ ഭർത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര.
സംഭവത്തിൽ സുനിൽകുമാർ പൊലീസിൽ പരാതി നൽകി. കാണാതായവർക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്