തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രി 12ന് അവസാനിക്കും.
ഇന്ന് ഇനി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 600 ലധികം ഉദ്യോഗാർഥികളുടെ പ്രതീക്ഷയും സ്വപ്നവുമാണ് അവസാനിക്കുന്നത്.
ഇതിനിടെയാണ് പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പൊലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയിൽ പ്രവേശിക്കാത്ത 4 ഒഴിവിലേക്കും ഉൾപ്പടെ 45 പേർക്ക് കൂടി നിയമന ശിപാർശ ലഭിച്ചു. ഇതോടെ 967 പേരുള്ള ലിസ്റ്റിൽ നിന്നും 337 പേർക്കാണ് ജോലി ലഭിച്ചത്.
അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്