ദില്ലി: ദില്ലിയിൽ എത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സ്വീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിൽ എത്തുന്നത്. വിവിധ മേഖലകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്ര പ്രധാന വിഷയങ്ങൾ ചർച്ചയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നിലും ഷെയ്ഖ് ഹംദാൻ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും.
നാളെ മുംബൈയിലെത്തുന്ന ഷെയ്ഖ് ഹംദാൻ വ്യാപാര മേഖലയിലെ പ്രമുഖരുമായി ചർച്ചകൾ നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്