എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ ഫൊക്കാന ഇന്റർനാഷണൽ അനുശോചിച്ചു

APRIL 16, 2025, 10:29 AM

ടാമ്പാ, ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ഫൊക്കാനയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റുമായിരുന്ന എബ്രഹാം ചാക്കോ (കുഞ്ഞുമോൻ)യുടെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ദേശീയ സമിതി അനുശോചിച്ചു.

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്ന എബ്രഹാം ചാക്കോയുടെ നിര്യാണം മലയാളി സമൂഹത്തിനു തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് സണ്ണി മറ്റമന പറഞ്ഞു. 

അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചു മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ അദ്ദേഹത്തിന് വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഫൊക്കാന ഇന്റർനാഷണൽ കമ്മറ്റിഅംഗം എബ്രഹാം ജോർജ് പരേതന്റെ സഹോദരീ ഭർത്താവാണ്. 

vachakam
vachakam
vachakam

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രഷറർ എബ്രഹാം കളത്തിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസഫ് കുര്യപ്പുറം, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പൻ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, വിമൻസ് ഫോറം ചെയർ ഡോ. നീന ഈപ്പൻ, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരീച്ചിറ, അസോസിയേറ്റ് ട്രഷർ ഷാജി ജോൺ, അഡി. അസോസിയേറ്റ് സെക്രട്ടറി സഞ്ജീവ് എബ്രഹാം, അഡി. അസോസിയേറ്റ് സെക്രട്ടറി തോമസ് ജോർജ്, ഇന്റർനാഷണൽ കോർഡിനേറ്റേഴ്‌സ് കല ഷാഹി, റജി കുര്യൻ എന്നിവരും അനുശോചിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam