കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി പിടിയിൽ. അലുവ അതുലാണ് പൊലീസിന്റെ പിടിയിലായത്. തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മാർച്ച് 27 നാണ് കാറിലെത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയിൽ സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തുന്നത്. ആ സംഘത്തിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ
കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയിൽ പൊലീസിന്റെ കൺമുന്നിൽ നിന്നാണ് അലുവ അതുൽ രക്ഷപ്പെട്ടത്.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയായ അലുവ അതുൽ പിടിയിലായിരിക്കുന്നത്.
അലുവ അതുൽ അറസ്റ്റിലായതോടെ സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ക്വട്ടേഷൻ നൽകിയെന്ന് പൊലീസ് കണ്ടെത്തിയ പങ്കജ് മേനോനും കഴിഞ്ഞ ദിവസം പൊലീസിൻറെ പിടിയിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്