തിരുവനന്തപുരം : അച്ചടക്ക നടപടിയുടെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നടത്തുന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ എത്തി എൻ.പ്രശാന്ത് ഐഎഎസ് .
സസ്പെൻഷൻ പക്ഷപാതപരമാണെന്നുള്ള പ്രശാന്തിന്റെ പരാതി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി കൂടിക്കാഴ്ചയ്ക്കു വിളിച്ചത്.
കൂടിക്കാഴ്ച റെക്കോർഡ് ചെയ്യണമെന്നും തൽസമയം സംപ്രേഷണം ചെയ്യണമെന്നുമുള്ള പ്രശാന്തിന്റെ ആവശ്യങ്ങൾ ചീഫ് സെക്രട്ടറി തള്ളിയിരുന്നു.
വകുപ്പുതല നടപടി സംബന്ധിച്ച് തന്റെ ഭാഗം വിശദീകരിക്കാനാണ് സസ്പെൻഷനിലുള്ള പ്രശാന്ത് ഹാജരാകുന്നത്.
നവംബറിൽ സസ്പെൻഷനിലായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി ജനുവരിയിൽ നാലു മാസത്തേക്കു കൂടി സർക്കാർ നീട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്