ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും വിശുദ്ധ വാര കര്മങ്ങളിലേക്കു ഇടവക ജനങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽഎന്നിവർ അറിയിച്ചു.
പെസഹാ വ്യാഴം
യേശു നാഥൻ സ്വന്ത ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്ന എളിമയുടെയും, സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും മാതൃകയുടെ പ്രതീകമായ പെസഹാ വ്യാഴ തിരുക്കർമങ്ങൾ.
വൈകുന്നേരം 5 മണിക്ക് യുവജനങ്ങൾക്കും, കുട്ടികൾക്കുമായി ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയും കാൽ കഴുകൽ ശുശ്രുഷയും, പെസഹാ വ്യാഴ തിരുക്കർമ്മങ്ങളും.
വൈകിട്ട് 7 മണിക്ക് എല്ലാവർക്കുമായി മലയാളത്തിൽ വിശുദ്ധ കുർബാനയും കാൽ കഴുകൽ ശുശ്രുഷയും, പെസഹാ വ്യാഴ തിരുക്കർമ്മങ്ങളും.
ദുഃഖ വെള്ളി
സ്വന്ത ജീവൻലോകത്തിനു മുഴുവനും നമുക്കുമായി ബലി നൽകിയ ഈശോയുടെ സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ദുഃഖ വെള്ളി തിരുക്കർമങ്ങൾ.
രാവിലെ 9.30ന് യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിൽ ദുഃഖ വെള്ളി തിരുകർമ്മങ്ങൾ.
വൈകുന്നേരം 5.45ന് ദൈവാലയത്തിനു പുറത്തു മലയാളത്തിൽ കുരിശിന്റെ വഴിയും, തുടർന്ന് 7 മണിക്ക് മലയാളത്തിൽ ദുഃഖ വെള്ളി തിരുകർമങ്ങളും.
ദുഃഖ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ആരാധന നടത്തപ്പെടുന്നു, താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
ദുഃഖ ശനി
രാവിലെ 9.30ന് മലയാളത്തിൽ ദുഃഖ ശനി തിരുകർമ്മങ്ങൾ. തുടർന്ന് പുതിയ തിരിയും, വെളളവും വെഞ്ചരിച്ചു നൽകുന്നു. എല്ലാവരും പുതിയ മെഴുകു തിരിയും വെഞ്ചരിച്ച വെള്ളം വാങ്ങുവാൻ കുപ്പിയും കൊണ്ടുവരേണ്ടതാണ്. കൊണ്ടുവരാത്തവർക്കു ചെറുപുഷ്പ മിഷൻ ലീഗ് കൗണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്.
ഈസ്റ്റർ
യേശു നാഥൻ നമുക്ക് നൽകുന്ന ഉയർത്തെഴുന്നേല്പിന്റെയും, പ്രത്യാശയുടെയും,പ്രതീക്ഷയുടെയും, ഈസ്റ്റർ തിരുക്കർമങ്ങൾ.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിൽ ഈസ്റ്ററിന്റെ ഉയിർപ്പു തിരുക്കർമ്മങ്ങൾ.
വൈകുന്നേരം 7 മണിക്ക് മലയാളത്തിൽ ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ.
ഈസ്റ്റർ ഞായർ രാവിലെ 9 മണിക്ക് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അറിയിച്ചു.
കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് പിൻതുണ നൽകുന്നു.
എല്ലാ ദിവസത്തെയും തിരുകർമ്മങ്ങൾ ക്‌നാനായ വോയ്‌സിലൂടെ ടോണി കല്ലടാന്തിയിൽ ഫോട്ടോസ് & വീഡിയോസ് തത്സമയ സംപ്രേഷണം ചെയ്യുന്നതാണ്.
ബിബി തെക്കനാട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്