മുക്കാട്ടുകര രാജീവ് ഗാന്ധി സാംസ്‌കാരിക വേദി ക്ലബ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

APRIL 6, 2025, 8:32 AM

മുക്കാട്ടുകര രാജീവ് ഗാന്ധി സാംസ്‌കാരിക വേദി ക്ലബിന്റെയും, ആത്രേയ ഹോസ്പിറ്റലിന്റെയും, ദൃശ്യം ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ മുക്കാട്ടുകര സെന്റ് ജോർജ്ജസ് എൽ.പി. സ്‌കൂളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കാട്ടുകര സെന്റ് ജോർജ്ജസ് ദൈവാലയത്തിലെ വികാരി റവ. ഫാ. പോൾ പിണ്ടിയാൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സി.ഡി.സെബീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്യാമള മുരളീധരനും, സെന്റ് ജോർജ്ജസ് എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി മരിയ തുടങ്ങിയവർ മുഖ്യാതിഥികളായി.


vachakam
vachakam
vachakam

ജെൻസൻ ജോസ് കാക്കശ്ശേരി, സി.വി.ഷാജു, ജോൺ.സി.ജോർജ്ജ്, ഡോ. തോമസ് തോട്ടപ്പിള്ളി, അജീഷ് സത്യം വിശ്വം എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ചെവി കേൾക്കുന്നതിന് സഹായകരമായ ശ്രവണ സഹായി സൗജന്യമായി രോഗികൾക്ക് നൽകി.

ജോസ് കുന്നപ്പിള്ളി, സി.ഡി.റാഫി, കെ.കെ.ആന്റോ, സി.കെ.ജോൺ, കെ.കെ.ശശി, ഇ.വി.വിൽസൻ, ടി.എ.ജോൺ, ടി.എ.ജോഷി, പി.എസ്.ജീസൺ, സി.പി.ബേബി, വിഷ്ണു വേണു, വിൽബിൻ വിൽസൻ, വിപിൻ തിമോത്തി എന്നിവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam