കല്ലുപ്പിൽ മുട്ടുകുത്തി വനിതാ സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം

APRIL 6, 2025, 2:34 AM

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കല്ലുപ്പിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ച് വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ. പ്രതിഷേധത്തിനിടയിൽ തളർന്നുവീണ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന ബിനുസ്മിതയെയാണ് ആശുപതിയിലേക്ക് മാറ്റിയത് . റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 13 ദിവസം മാത്രം ശേഷിക്കെ സമരം ശക്തമാക്കുകയാണ് ഉദ്യോഗാർഥികൾ. 

30 ശതമാനത്തില്‍ താഴെ ഉദ്യോഗാർഥകൾക്ക് മാത്രമേ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളു, ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർത്ഥികൾ സമരത്തിലേക്ക് കടന്നത്. 

vachakam
vachakam
vachakam

  സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർത്ഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്.

ഉയർന്ന കട്ടോഫും, ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂർത്തിയാക്കി ലിസ്റ്റിൽ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19 നാണ് അവസാനിക്കുക 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam