തൃശ്ശൂർ: സംവിധായകനും ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്ന ടി കെ വാസുദേവൻ അന്തരിച്ചു. 89 വയസ്സായിരുന്നു.
രാമു കാര്യാട്ട്, കെ എസ് സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു.
അന്തിക്കാട് സ്വദേശിയായ കെ വാസുദേവൻ സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായി 1960 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ആളാണ്.
ചെമ്മീൻ സിനിമയിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരിൽ ജീവിക്കുന്ന അവസാന കണ്ണിയായിരുന്നു ടികെ വാസുദേവൻ. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണൻ, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചു.
ഭാര്യ: പരേതയായ മണി. മക്കൾ:ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം തിങ്കൾ 2 മണിക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്