കണ്ണൂർ: സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ.
തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജൻറെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ സമാപിച്ച പാർട്ടി കോൺഗ്രസിൽ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോർഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
സി പി എം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആർ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെയോടെ ഫ്ലെക്സ് ബോർഡുകൾ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്