'ഉത്തരങ്ങളിൽ വ്യക്തതയില്ല'; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി

APRIL 6, 2025, 10:24 PM

കൊച്ചി: നിർമാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഗോകുലം ഗോപാലൻ നൽകിയ ഉത്തരങ്ങളിൽ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും. ഫെമ നിയമം ലംഘിച്ച് പിരിച്ചെടുത്തിരിക്കുന്ന 591 കോടി 74 ലക്ഷം രൂപയുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ഓഫീസില്‍ നിന്ന് പണവും രേഖകളും പിടിച്ചെടുത്തതായി ഇഡി പറഞ്ഞിരുന്നു. ഗോകുലത്തിന്റെ വിവിധ ഓഫീസുകളിൽ നിന്നും മൂന്ന് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.

vachakam
vachakam
vachakam

ഗോകുലം ഗോപാലനെ നേരത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഫെമ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടികൾ.

ഗോകുലം കഴിഞ്ഞ ആറ് മാസമായി നിരീക്ഷണത്തിലായിരുന്നെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ ദിവസവും ഗോകുലം ഗോപാലനെ ഇഡി കോഴിക്കോട് നിന്ന് ചോദ്യം ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam