വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾക്കെതിരെ യുഎന്നിന്റെ വ്യാപാര വികസന ഏജൻസി രംഗത്തെത്തി. ഏപ്രിൽ രണ്ടിനാണ് നിരവധി രാജ്യങ്ങൾക്കെതിരെ വിവിധ ഇറക്കുമതി തീരുവകൾ അമേരിക്ക പ്രഖ്യാപിച്ചത്.
ആഗോളതലത്തിൽ ആശങ്ക സൃഷ്ടിച്ച,'യുഎസിന്റെ ഉയർന്ന താരിഫിനെ തുടർന്നുണ്ടാകുന്ന വ്യാപാര തകർച്ച 'ദുർബലരെയും ദരിദ്രരെയും വേദനിപ്പിക്കുന്നു' എന്ന് യു.എൻ.സി.ടി.എഡി സെക്രട്ടറി ജനറൽ റെബേക്ക ഗ്രിൻസ്പാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
'വ്യാപാരം അസ്ഥിരതയുടെ മറ്റൊരു ഉറവിടമായി മാറരുത്. അത് വികസനത്തിനും ആഗോള വളർച്ചയ്ക്കും സഹായകമാകണം,' എന്നും അവർ കൂട്ടിച്ചേർത്തു.
'ഇന്നത്തെ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആഗോള വ്യാപാര നിയമങ്ങൾ വികസിക്കണം, ഏറ്റവും ദുർബലരെ സംരക്ഷിക്കുന്ന തരത്തിലും ചെയ്യണം, 'ഇത് സഹകരണത്തിനുള്ള സമയമാണ്, വർദ്ധനവിനുള്ള സമയമല്ല.' ഗ്രിൻസ്പാൻ ആശങ്ക പങ്കുവെച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്