32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറിലെ വെള്ളത്തിന് പാൽനിറം 

APRIL 4, 2025, 11:20 PM

പത്തനംതിട്ട:  കഴിഞ്ഞ 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പെട്ടെന്ന് പാൽനിറമായി മാറിയ ഞെട്ടിലാലാണ് പത്തനംതിട്ട അതുമ്പംകുളത്തുകാർ .

കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്‍റെ നിറം പാൽ പോലെ തൂവെള്ള നിറമാണ്.  

 മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളം നിറം മാറാൻ സാധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല.  

vachakam
vachakam
vachakam

വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട് എന്നാണ് പഞ്ചായത്ത് മെമ്പർ രഞ്ജു പറയുന്നത്. ഇതിന്‍റെ ഫലം അറിഞ്ഞാൽ മാത്രമേ കിണർ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു. 

കടുത്ത ജലദൗർലഭ്യം നേരിടുന്ന പ്രദേശത്തെ വേനലിലും വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam