ആലപ്പുഴ: സദ്യക്കിടയിൽ പപ്പടത്തെച്ചൊല്ലിയുടെ തർക്കങ്ങളായിരുന്നു ഒരിടയ്ക്ക്. പപ്പടത്തിന് പിന്നാലെ അച്ചാറിനെ ചൊല്ലിയും കലഹം.
ആലപ്പുഴയിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായാണ് പരാതി.
ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്