കൊല്ലം: ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഗായകൻ അലോഷി.
പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത്. കടക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്നും അലോഷി പറഞ്ഞു.
വിപ്ലവഗാനം പാടിയത് തെറ്റാണെന്ന് പൊലീസിന് തോന്നിയിട്ടുണ്ടാവും. പാട്ടുപാടുന്നത് ഒരു കുറ്റമായി കണക്കാൻ പറ്റില്ല. ഉത്സവ പറമ്പിലെത്തുന്ന ആസ്വാദകരാണ്. അവർ ആവശ്യപ്പെടുന്നതാണ് പാടുന്നത്. അലോഷി പറഞ്ഞു.
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.
കടയ്ക്കൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്