കൊല്ലം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിലെ മുഖ്യപ്രതി അനില രവീന്ദ്രൻ്റെ കൂട്ടാളി അറസ്റ്റിൽ.
ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.
കിളികൊല്ലൂർ സ്വദേശി ശരബിനാണ് ശക്തികുളങ്ങര പൊലീസിൻ്റെ പിടിയിലായത്. കേസിൽ യുവതിക്ക് ലഹരി മരുന്ന് വാങ്ങാൻ ഇടനില നിന്നയാളെയും ബെംഗളൂരുവിലെ വിൽപനക്കാരനെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
നഗരത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നയാളാണ് ശരബിൻ. ശരബിന് നൽകാൻ വേണ്ടിയാണ് അനില 90 ഗ്രാം എംഡിഎംഎ എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്