വഖഫ് ഭേദഗതി ബിൽ: അർധരാത്രിയിൽ ആഹ്ലാദ പ്രകടനവുമായി മുനമ്പത്തെ സമരക്കാർ

APRIL 3, 2025, 7:58 PM

കൊച്ചി: പാർലമെന്റ് വഖഫ് ഭേദഗതി ബിൽ  പാസാക്കിയതോടെ അർധരാത്രിയി ആഹ്ലാദ പ്രകടനവുമായി മുനമ്പത്തെ സമരക്കാർ.

പുലര്‍ച്ചെ രണ്ടിന് പടക്കം പൊട്ടിച്ച് സമരക്കാർ പ്രകടനം നടത്തി. കേരളത്തിലെ എംപിമാരെ വിമർശിച്ചപ്പോൾ ഭേദ​ഗതിയെ അനുകൂലിച്ച ബിജെപി എംപി സുരേഷ് ​ഗോപിയെ സമരക്കാർ പ്രശംസിച്ചു.  കേന്ദ്ര സർക്കാരിനും ബിജെപിക്കും നന്ദി സമരക്കാർ നന്ദി പറഞ്ഞു. 

വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു.

vachakam
vachakam
vachakam

ഇതോടെ ബിൽ പാർലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും.

അതേസമയം ഭൂമിയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കുംവരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam