വഖഫ് ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിൽ വിമർശനവുമായി സുപ്രഭാതം

APRIL 3, 2025, 11:51 PM

കോഴിക്കോട്: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ വിമർശനമുന്നയിച്ച് സമസ്ത മുഖപത്രം സുപ്രഭാതം.

വിപ്പ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായെന്നാണ് സുപ്രഭാതം മുഖപ്രസംഗം വിലയിരുത്തുന്നത്. 

മുസ്‍ലിംകളുടെ ഭരണഘടനാവകാശങ്ങൾ ബിജെപി ബുൾഡോസർ ചെയ്യുമ്പോൾ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നിൽക്കും.

vachakam
vachakam
vachakam

രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ബില്ലിൽ പ്രതിപക്ഷ നേതാവായി രാഹുല്‍ഗാന്ധി എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയർന്നു തന്നെ നിൽക്കുമെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു. 

 ഇനിയുള്ള നിയമ രാഷ്ട്രീയ പോരാട്ടങ്ങളിൽ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന ഉറ്റു നോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam