കൊച്ചി: മുനമ്പത്തെ വിഷയം സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്നതേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സംസ്ഥാന സർക്കാരും അവർ നിയമിച്ച വഖഫ് ബോർഡും തീരുമാനിച്ചാൽ പരിഹാരമുണ്ടാക്കാൻ കഴിയും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് തുടക്കം മുതൽക്കെ യുഡിഎഫ് സ്വീകരിച്ചത്. പണം വാങ്ങിയാണ് ഫറൂഖ് കോളജ് ഭൂമി നൽകിയത്. വഖഫ് ഒരിക്കലും കണ്ടീഷണലാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പാസാക്കുന്ന വഖഫ് ബിൽ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നു കൂടി ഈ പ്രചാരണം നടത്തുന്നവർ വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഒരു മതവിഭാഗത്തിൻറെ അവകാശങ്ങൾ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ് വഖഫ് ബിൽ ഭേദഗതിയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
അതിനെ കോൺഗ്രസ് എതിർക്കുമെന്നതിൽ ഒരു സംശയവും വേണ്ട. ഇവിടെ ചിലർ മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്