ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ക്യാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നോമ്പുകാല ഒരുക്കധ്യാനം
'കരുതൽ' നടത്തപ്പെട്ടു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വിവിധ പ്രായവിഭാഗത്തിലെ കുട്ടികൾക്ക് നോമ്പുകാല ഒരുക്ക ചിന്തകൾ പങ്കുവെച്ചു. കാർമലൈറ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്‌സും ജീസസ് യൂത്ത് യുവജനങ്ങളും പ്രത്യേകമായി കുട്ടികളെ ഒരുക്കി.
കുട്ടികൾക്കായുള്ള നോമ്പുകാല 'കരുതൽ' പ്രോഗ്രാമിന് ആൻസി ചേലയ്ക്കൽ, രശ്മി മുണ്ടുപാലത്തിങ്കൽ, നിമിഷ വഞ്ചിപ്പുരയ്ക്കൽ, നിമ്മി ഒറവക്കുഴിയിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ഒരുക്കിയ ആത്മീയതയുടെ 'കരുതൽ' പ്രോഗ്രാം കുട്ടികളിൽ ആത്മീയ ചൈതന്യം നിറച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്