ഫോൺ ചോർത്തൽ: മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

APRIL 3, 2025, 6:22 AM

കൊച്ചി: മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണൻ നായരെയാണ് പിരിച്ചുവിട്ടത്. 

കൊച്ചി സിബിഐ എസ് പിയായിരുന്ന എസ് ഷൈനിയുടെ ടെലിഫോൺ കോളുകൾ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തു, കേസ് രേഖകളും തെളിവുകളും അടക്കമുള്ളവ കൈവശം സൂക്ഷിച്ചു തുടങ്ങിയവയാണ് ഉണ്ണികൃഷ്ണനെതിരായ കുറ്റങ്ങൾ. 

കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണൻ നായര്‍. 2012 മുതൽ 2016 വരെ  സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

vachakam
vachakam
vachakam

 പാലക്കാട്ടെ സമ്പത്തിന്‍റെ കസ്റ്റഡി മരണക്കേസ് അടക്കം ഉണ്ണികൃഷ്ണൻ നായര്‍ അന്വേഷിച്ചിരുന്നു. സസ്പെൻഷനിൽ ആയിരുന്ന കാലത്തെ യാതൊരാനുകൂല്യങ്ങൾക്കും അർഹതയുണ്ടാകില്ലെന്നും പിരിച്ചുവിടല്‍ ഉത്തരവിലുണ്ട്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam