ചാർ‍ജ്ജിംഗ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി. സ്വകാര്യ നിക്ഷേപം തേടുന്നു

APRIL 3, 2025, 6:57 AM

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ-ന്റെ ഉടമസ്ഥതയിലുള്ള 63 പൊതുചാർ‍ജ്ജിംഗ് സ്റ്റേഷനുകളിൽ കഫെറ്റേരിയ, ടോയ്ലറ്റ്, വിശ്രമിക്കാനുള്ള ഇടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി. സ്വകാര്യ നിക്ഷേപം തേടുന്നു. 

‘റിഫ്രഷ്മെന്റ് ആന്റ് റീചാർജ്ജ്’ എന്ന പേരിലുള്ള ഈ പദ്ധതി ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻ‍സ്ഫർ‍ (DBFOT) രീതിയിലാണ് വിഭാവന ചെയ്തിരിക്കുന്നത്.  നിക്ഷേപകർക്ക് കെ.എസ്.ഇ.ബി.യുടെ ചാർജ്ജിംഗ് സ്റ്റേഷനുകൾ 10 വർ‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശം നൽകും.  

നിക്ഷേപകർ കുറഞ്ഞത് നാല്  CCS2  ചാർ‍ജ്ജിംഗ് ഉപകരണങ്ങളും കഫറ്റേരിയ, ടോയ്ലറ്റ് എന്നിവയും വിശ്രമിക്കാനുള്ള  സൗകര്യവും ഒരുക്കേണ്ടതുണ്ട്.  കൂടാതെ നിശ്ചിത വൈദ്യുതി ഉപഭോഗം അവർ ഉറപ്പാക്കേണ്ടി വരും. 

vachakam
vachakam
vachakam

ഇപ്പോൾ ചാർജ്ജിംഗ് സംബന്ധമായ പണമിടപാടുകൾ നടത്തുന്നതിന് വ്യത്യസ്ത വാലെറ്റുകൾ‍ ഉപയോഗിക്കേണ്ടി വരുന്നത് വലിയ പരാതിക്കിടയാക്കുന്നുണ്ട്.  ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് പുതിയ സംവിധാനം രൂപപ്പെടുത്തും.  

പുതിയ ഈ സംവിധാനം പ്രാവർത്തികമാകുമ്പോൾ‍ ആപ്പുകളുടേയോ, വാലറ്റുകളുടേയോ സഹായമില്ലാതെ യു.പി.ഐ പോലുള്ള മാർഗ്ഗങ്ങളിലൂടെ വാഹനങ്ങൾ‍ ചാർജ്ജ് ചെയ്യാൻ കഴിയും.  ഇതിനായി നിർമ്മിത ബുദ്ധി അധിഷ്ഠിതമായ സൗകര്യങ്ങളാകും ഒരുക്കുക.  ടെൻ‍ഡർ സംബന്ധമായ കൂടുതൽ വിവരങ്ങൾ‍‍ etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam